MAYILPEELY APRIL/MAY_2020_FREE
പ്രിയ ബന്ധു ..!! ലോകം മുഴുവൻ മരണം വിതക്കുന്ന കോറോണാ വൈറസിന്റെ വ്യാപനം ഭാരതമഹാരാജ്യത്ത് തടയുന്നതിന്റെ ഭാഗമായി സമ്പൂര്ണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ . ജനങ്ങളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി 21 ദിവസം രാജ്യം മുഴുവൻ അടച്ചിടാൻ എടുത്ത തീരുമാനം വിജയിപ്പിക്കുവാൻ ഓരോ ഭാരതീയനും ബാധ്യതയുണ്ട് . ലോകവും രാജ്യവും അതിസങ്കീര്ണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ നമുക്കേവർക്കും ജീവരക്ഷക്കുവേണ്ടി ത്യാഗനിർഭരമായ കരുതൽ എടുക്കേണ്ടതുണ്ട്. തപാൽ മാര്‍ഗ്ഗം വായനക്കാരുടെ കൈകളിൽ എത്തിയിരുന്ന മയിൽപ്പീലി മാസിക രാജ്യത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ…













