കോഴിക്കോട് : ഇനി രണ്ടു നാളുകൾ കടമ്മനിട്ടയിലും ആറന്മുളയിലുമുള്ള മയിൽപ്പീലിക്കൂട്ടത്തോടൊപ്പം ചേർന്ന് ഉല്ലാസത്തോടൊപ്പം അറിവിന്റെ ലോകത്തിലേക്ക്. ഈ വർഷത്തെ വേനലവധിക്കാലത്തെ മയിൽപ്പീലിക്കൂട്ടത്തിന്റെ അവസാന യാത്രാപരിപാടി ആണ് ഇന്നും നാളെയും ആയി നടക്കുന്നത്.
ആദ്യനാൾ (ഇന്ന് 21 മെയ് ) കടമ്മനിട്ട പടേണിയുടെ ഈറ്റില്ലത്തിൽ. കടമ്മനിട്ട പടയണി ഗ്രാമം ഇന്ന് ഇവർക്ക് ആദിത്യമരുളും . മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ് പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ് കടമ്മനിട്ട കാവിലെ പടയണി. കടമ്മനിട്ട എന്ന പ്രദേശം തന്നെ ദേവീ ക്ഷേത്രത്തിലെ പടയണിയവതരണം മൂലം പ്രസിദ്ധമാണ്. അമ്മ ദൈവത്തിനുള്ള വൈകാരിക സമര്‍പ്പണമായാണ് അനുഷ്ഠിക്കുന്നത്.
രണ്ടാം ദിവസം മധ്യതിരുവിതാംകൂറിൽ പുണ്യപമ്പയുടെ തീരത്ത് അൽപനേരം ….ഹിന്ദുക്കള്‍ സനാതന ധര്‍മത്തിന്റെ അടിത്തറയില്‍ ഒരുമിക്കാൻ ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസ തുടക്കം കുറിച്ച, നവോത്‌ഥാനത്തിന് സാക്ഷ്യം വഹിച്ച അയിരൂര്‍–ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പുണ്യഭൂമിയിൽ ചരിത്രവും സംസ്കാരവും ചർച്ചയാകും. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ ആണു് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു് അറിയപ്പെടുന്നതു്.
ചെറുകോൽപ്പുഴയിൽ നിന്നും മയിൽപ്പീലിക്കൂട്ടത്തിന്റെ യാത്ര കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ആറന്മുള ശ്രീ പാർത്ഥസാരഥിയുടെ മണ്ണിലേക്ക്. ചതുർബാഹു പരബ്രഹ്മസ്വരൂപനായ മഹാവിഷ്ണുരൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണ പരമാത്മാവിന്റെ മണ്ണിലെ പാദസ്പർശം തന്നെ പുണ്യം…..ക്ഷേത്ര ദർശനത്തിന് ശേഷം
മലയാളിയുടെ ഹൃദയ താളമായ ആറന്മുള വള്ളംകളിയുടെ പാട്ടിന്‍റെ അറിവ് പകരും. തുടർന്ന് കുട്ടികൾക്ക് ആറന്മുള കണ്ണാടിയുടെ രസതന്ത്രം പകർന്നു നൽകും.ഇന്ത്യയിൽ ഏകദേശം 153 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശ സൂചിക ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്.
മയിൽപ്പീലിയുടെയും മയിൽപ്പീലിക്കൂട്ടത്തിന്റെയും സംയോജകൻ ആയ പ്രഹ്ലാദൻ ആണ് കോഴിക്കോടുനിന്നുമുള്ള മയിൽപ്പീലിക്കൂട്ടത്തിന്റെ യാത്രയെ നയിക്കുന്നത്.
[ സന്തോഷ് കുമാർ ഇലവുംതിട്ട-മയിൽപ്പീലി ന്യൂസ് ഡസ്ക് ]
Nice and best wishes