കോഴിക്കോട് : മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ഫലപ്രഖ്യാപനം 01 ഡിസംബർ 2021 രാത്രി 7:30 ന് ശ്രീ.ജേക്കബ് തോമസ് ഐ.പി.എസ് നിർവ്വഹിക്കും. അന്നേ ദിവസം പ്രഖ്യാപിക്കുന്ന പരീക്ഷാ ഫലം 01 ഡിസംബർ 2021 രാത്രി 8 മണിക്ക് ഈ പേജിൽ കാണാം കഴിയും. സ്നേഹപൂർവ്വം പരീക്ഷാ കോർഡിനേറ്റർ മയിൽപ്പീലി യങ് സ്കോളർ പരീക്ഷ +91 495 230 7444 +91 7994 414 444 mayilpeelikerala@gmail.com PB-600 , CHALAPPURAM POST , KOZHIKKODE-673002 …
കേരളസിംഹം എന്ന അപൂര്‍വ്വവിശേഷണത്തിനര്‍ഹനായ കേരളവര്‍മ്മ പഴശ്ശിരാജ നമ്മുടെ ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്റെയും വീരേതിഹാസങ്ങള്‍ തുന്നിച്ചേര്‍ത്ത സമുജ്വലവ്യക്തിത്വത്തിന്റെ ഉടമായാണ്. ബ്രിട്ടീഷ് രേഖകളില്‍ പൈച്ചി രാജയെന്നും കെട്ടിയോട്ട് രാജയെന്നുമാണ് അദ്ദേഹം വിശേഷിക്കപ്പെട്ടിരുന്നത്. വടക്കേമലബാറില്‍ കോട്ടയം രാജകുടുംബാംഗമായിരുന്നു പഴശ്ശിരാജ. വരിഞ്ഞുമുറിക്കിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പകല്‍കൊള്ളക്കെതിരെ ആദ്യമായും, അതിതീവ്രമായും പോരാട്ടം നടത്തിയ കേരളവര്‍മ്മ പഴശ്ശിരാജ ജനമനസ്സുകളില്‍ സൃഷ്ടിച്ചത് പിറന്ന നാടിന്റെ വിമോചനം എന്ന മഹത്തായ ആദര്‍ശമായിരുന്നു. പെറ്റമ്മയും, പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് വിശ്വസിച്ച പഴശ്ശിരാജയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദ്യമായി ഭാരതത്തില്‍ ശക്തമായ കലാപത്തിന്…
കോഴിക്കോട് : കുട്ടികളുടെ മാസിക, “മയില്‍പ്പീലി”യുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന സ്കോളർഷിപ് പരീക്ഷ യുടെ ഫലപ്രഖ്യാപനം. ജൂലൈ 11ന് തൃശ്ശിവപേരൂരിൽ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പ്രൗഢഗംഭീരസദസ്സില് വിജയികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപനം താഴെ കാണുക CLICK HERE FOR THE SCHOLARSHIP RESULT 2018-19 Spread the love with a Social Share59 59Shares
തിരുവനന്തപുരം / കോഴിക്കോട് : മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന യംഗ്സ്കോളര്‍ പരീക്ഷ 2019 സ്കോളർഷിപ്പ് പ്രഖ്യാപനം ജൂൺ 10ന് വൈകീട്ട് 3 മണിക്ക്.കേരളത്തിൽ തിരുവനന്തപുരത്ത് ഫോർട്ട് ഹൈ സ്കൂളിലും കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലും ആയി രണ്ട് കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ (യു.പി,ഹൈസ്കൂള്‍ പ്രത്യേകം) രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ. മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപ വീതവും സ്കോളര്‍ഷിപ്പ് നല്‍കും.കൂടാതെ ആദ്യം വരുന്ന 20 പേര്‍ക്ക് 2000 രൂപ…
തൃശൂർ : മയിൽപ്പീലി മാസികയുടെ എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാര സമർപ്പണം ജൂലൈ 11 ന് 5 മണിയ്ക്ക് തൃശൂർ കേരളസാഹിത്യ അക്കാദമി ഹാളിൽ നടക്കും. മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം നേടിയത്. പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്….
കോഴിക്കോട് : മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം നേടിയത്. പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്‍പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വർക്കലക്കടുത്ത് ചെറുന്നിയൂരിൽ ശ്രീനിലയത്തിൽ ഡോ.ജോൺ മാത്യു വിന്റേയും ആശയുടേയും മകളാണ് ആർച്ച….
കോഴിക്കോട് : ഇനി രണ്ടു നാളുകൾ കടമ്മനിട്ടയിലും ആറന്മുളയിലുമുള്ള മയിൽപ്പീലിക്കൂട്ടത്തോടൊപ്പം ചേർന്ന് ഉല്ലാസത്തോടൊപ്പം അറിവിന്റെ ലോകത്തിലേക്ക്. ഈ വർഷത്തെ വേനലവധിക്കാലത്തെ മയിൽപ്പീലിക്കൂട്ടത്തിന്റെ അവസാന യാത്രാപരിപാടി ആണ് ഇന്നും നാളെയും ആയി നടക്കുന്നത്. ആദ്യനാൾ (ഇന്ന് 21 മെയ് ) കടമ്മനിട്ട പടേണിയുടെ ഈറ്റില്ലത്തിൽ. കടമ്മനിട്ട പടയണി ഗ്രാമം ഇന്ന് ഇവർക്ക് ആദിത്യമരുളും . മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ് പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ് കടമ്മനിട്ട കാവിലെ പടയണി. കടമ്മനിട്ട എന്ന പ്രദേശം തന്നെ ദേവീ ക്ഷേത്രത്തിലെ പടയണിയവതരണം…
നമ്മുടെ കുട്ടികള്‍ അറിവിന്റെ ഉയരങ്ങളിലെത്തട്ടെ ഒപ്പം നാടിനും, കുടുംബത്തിനും പ്രിയപ്പെട്ടവരായ് വളരെട്ട. അവരുടെ മനസ്സില്‍ പ്രകാശമാവാനുള്ള മയില്‍പ്പീലിയുടെ പരിശ്രമ ത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ” കണ്ണനെ അറിയാൻ…. കളങ്കമില്ലാതെ വളരാൻ …മയിൽപ്പീലി വരിക്കാനാകൂ …!! കോഴിക്കോട് : മയിൽപ്പീലി മാസികയുടെ ഈ വർഷത്തെ പ്രചാരപ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. ബാലചിത്രകാരൻ ജഹാൻ ജോബി ആദ്യ വരിസംഖ്യ മയിൽപ്പീലി സംയോജകൻ പി.ടി പ്രഹളാദനിൽ നിന്ന് രശീതി സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിൽ…
പത്തനംതിട്ട : ബാലഗോകുലത്തിന്റെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയുടെ പത്തനംതിട്ട ജില്ലയിലെ പ്രചാര പാക്ഷികത്തിന്റെ ഉദ്ഘാടനം ബാലതാരം ആർജ്ജവ് ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ജെ രാജേന്ദ്രൻ മാസ്റ്ററിൽ നിന്ന് വാങ്ങി നിർവ്വഹിച്ചു. പന്തളം പെരുമ്പുളിക്കലിൽ നടന്ന ചടങ്ങിൽ ബാലഗോകുലം മേഖലാ കാര്യദർശി ആർ വിഷ്ണുരാജ് , പത്തനംതിട്ട ജില്ലാ കാര്യദർശി ശരവണൻ ആർ നാഥ് , ബാലഗോകുലം പത്തനംതിട്ട ജില്ലാ സഹ കാര്യദർശി യും മയിൽപ്പീലി ജില്ലാ സംയോജകനുമായ എസ് ശ്രീജിത്തും…