പറന്ന് …പറന്ന് ഏഴാം കടലും കടന്ന്…..!!!!

Updated by Mayilpeely Admin

വർണ്ണക്കൂട്ടുള്ള തൂവൽ‌പ്പൂടയും കനകം പോലെ വാൽഭാഗവുമുള്ള ഫിനിക്സ് പക്ഷിയെ കുറിച്ച് അറിയില്ലേ ?.. ഈ പക്ഷിയുടെ പ്രത്യേകത, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിർമ്മിച്ച് അതിനു തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീർന്നാൽ ചാരം ഒരു പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനർജനിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കഥയിൽ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന , പറന്നു പറന്നുയരുന്ന ഫിനിക്സ് പക്ഷിയെപോലെയാണ് ചില മഹത് വ്യക്തിത്വത്തങ്ങൾ.

വീൽചെയറിൽ ഇരുന്ന് ശാസ്ത്രലോകത്തെ ഞെട്ടിച്ച ഒരു അത്ഭുത പ്രതിഭയുണ്ട്…!!! മരണത്തിന് വഴങ്ങാതെ ജീവിതത്തിലേക്ക് ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുനേറ്റ  സ്റ്റീഫൻ ഹോക്കിൻസ്. പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ നശിച്ചുകൊണ്ടിരിക്കുമ്പോഴും (മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് -motor neurone disease) നിരവധി വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നിട്ടും  ശിഷ്ട ജീവിതം കൊണ്ട് പ്രപഞ്ചപ്പിറവിയുടെ സങ്കീർണതകളെ ലോകത്തിന് കൂടുതലായി മനസിലാക്കി കൊടുത്ത അത്ഭുത മനുഷ്യൻ.

നമുക്കുമുണ്ട് കൊച്ചു കേരളത്തിലും ഒരു അത്ഭുത പ്രതിഭ,  മനക്കരുത്തുകൊണ്ട് വിധിയെ തോൽപ്പിച്ച് അത്ഭുതം സൃഷ്ടിച്ച “പ്രജിത് ജയപാൽ” . ശാരീരിക പരിമിതികളെ മനക്കരുത്ത്‌കൊണ്ട് പൊരുതിതോല്‍പ്പിച്ച് സമൂഹത്തിനൊരു മാതൃകയാവുയാണ് ഈ  ചേവരമ്പലം സ്വദേശി.

ഒരു പക്ഷെ ഗിന്നസ് ബുക്കിൽ വരെ ഇടം നേടാൻ സാധ്യത ഉള്ള ഒരു ലോക പര്യടനത്തിന് തയ്യാറെടുക്കുകയാണ് പ്രജിത് ജയപാൽ. സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന എബിലിറ്റി എക്സ്പോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രജിത് പങ്കെടുക്കുന്നതോടൊപ്പം , 2020ൽ ഇന്ത്യയിൽ സംഘടിപ്പിക്കാൻ പദ്ധതിയുള്ള രാജ്യാന്തര എബിലിറ്റി എക്സ്പോയിലേക്ക് അതിഥികളെ ക്ഷണിക്കാനും കൂടിയാണ് ഈ ലോക യാത്ര. ഇത് എങ്ങനെ  ഇത്രത്തോളം  ശ്രദ്ധേയമാകുന്നത് എന്ന് അറിയണ്ടേ?.

80 തിൽ അധികം രാജ്യങ്ങൾ , എൺപത്തിനായിരത്തിൽ അധികം കിലോമീറ്റർ യാത്ര ചെയ്‌തുകൊണ്ടാണ് എക്സ്‌പോയ്ക്കു വേണ്ടി പ്രചരണം നടത്തുന്നത്. ആറ്  ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള ഈ യാത്ര 400 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കുന്നത്.

2011 ഏപ്രിലിൽ വാഹനാപകടത്തിലാണു പ്രജിത്തിനു പരുക്കേറ്റത്. നട്ടെല്ലിനു ക്ഷതമേറ്റതിനാൽ വീൽചെയറിൽ ആയ പ്രജിത് കഴിഞ്ഞ ഏപ്രിലിൽ രാജ്യ തലസ്ഥാനം വരെ ” ഡ്രൈവ് ടു ഡൽഹി”  എന്ന് നാമകരണം ചെയ്ത് കാറോടിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ടതിനു ശേഷമാണ് ലോകം ഇദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ച സ്നേഹവും പിന്തുണയും  നിർവ്വചിക്കാൻ പറ്റാത്തതിലും മേലെയാണ് എന്നാണ് പ്രജിത് എളിമയോടെ പറയുന്നത്. മാത്രമല്ല സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന എബിലിറ്റി എക്സ്പോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പോകാനും നിർദ്ദേശിച്ചു.

ഇത് പ്രജിത് ജയപാലിന്റെ മാത്രം വിജയമാണ്…..നിശ്ചയദാർഢ്യത്തിന്റെ

മയിൽ‌പ്പീലി മാസിക സെപ്റ്റംബർ ലക്കത്തിൽ വായിക്കുക

വിജയം……….വൈകല്യമൊക്കെ ബാധിച്ചോട്ടെ,  വൈകല്യം മനസ്സിനെ ബാധിക്കാതിരുന്നാല് മാത്രം മതി. ഊർജവും ചൈതന്യവും  ചോര്ത്തിയെടുക്കാന് ആരെയും അനുവദിക്കരുത്. വൈകല്യം ബാധിച്ച ശരീരത്തെപ്പോലും വിസ്മയിപ്പിച്ച് നമുക്കോരോരുത്തർക്കും വാനോളം ഉയരാൻ കഴിയുമെന്നുള്ള ഉത്തമ ഉദാഹരണമാണ് പ്രജിത് ജയപാൽ.

തളർന്ന മനസ്സുമായി കഴിയുന്ന ലക്ഷോപ ലക്ഷം പേർക്ക്  പ്രചോദനമേകാൻ പ്രജിത് ജയപാലിന് ജഗദീശ്വരൻ ശക്തി നൽകട്ടെ എന്ന് മയിൽപ്പീലി ആശംസിക്കുന്നു.

Spread the love with a Social Share