മയിൽപ്പീലിക്കൂട്ടത്തിന്റെ മനസ് കീഴടക്കി പ്രജിത്ത്

കോഴിക്കോട് : മയിൽപ്പീലിക്കൂട്ടം പ്രജിത്ത് ജയപാലിനെ സന്ദർശ്ശിച്ച്‌ വിവിധ വിഷയങ്ങളിൽ സംവദിച്ചു. വെല്ലുവിളികള്‍ക്ക് മുകളില്‍ പറന്നുയര്‍ന്ന പ്രജിത് ജയപാൽ അക്ഷരാർത്ഥത്തിൽ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും മനസ് കവർന്നു എന്നുതന്നെ പറയാം.

അപകടത്തിൽ ശരീരം തളർന്ന പ്രജിത് ജയപാൽ,ആത്മവിശ്വാ സം കൊണ്ട് വിധിയെ തോൽപ്പിച്ച് അത്ഭുതം സൃഷ്ടിച്ച പ്രജിത് ജയപാൽ, രാജ്യതലസ്ഥാനം വരെ കാറോടിച്ചു പോയി പ്രധാനമന്ത്രിയെ കണ്ട കഥയും കുട്ടികളോട് വിവരിച്ചു.ശാരീരിക വെല്ലുവിളിയെ മനക്കരുത്തുകൊണ്ടു നേരിട്ടു മാതൃകയായ ഈ ചേവരമ്പലം സ്വദേശി യുഎസിലേക്ക് പറക്കുകയാണ്.

സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന എബിലിറ്റി എക്സ്പോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രജിത് പങ്കെടുക്കും. 2020ൽ ഇന്ത്യയിൽ സംഘടിപ്പിക്കാൻ പദ്ധതിയുള്ള രാജ്യാന്തര എബിലിറ്റി എക്സ്പോയിലേക്ക് അതിഥികളെ ക്ഷണിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും പ്രജിത് കുട്ടികൾക്ക് മുൻപിൽ മനസ് തുറന്നു.

കുട്ടികളുടെ മയിൽപ്പീലികൂട്ടത്തോടൊപ്പം സംയോജകൻ പി.ടി പ്രഹ്ലാദനും , സഹസംയോജക മഞ്ജുഷ ടീച്ചറും ഉണ്ടായിരുന്നു.

Spread the love with a Social Share