മയിൽപ്പീലി സ്കോളർഷിപ്പ് പ്രഖ്യാപനം ജൂൺ 10ന് വൈകീട്ട് 3 മണിക്ക്

തിരുവനന്തപുരം / കോഴിക്കോട് : മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന യംഗ്സ്കോളര്‍ പരീക്ഷ 2019 സ്കോളർഷിപ്പ് പ്രഖ്യാപനം ജൂൺ 10ന് വൈകീട്ട് 3 മണിക്ക്.കേരളത്തിൽ തിരുവനന്തപുരത്ത് ഫോർട്ട് ഹൈ സ്‌കൂളിലും കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലും ആയി രണ്ട് കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടന്നത്.
ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ (യു.പി,ഹൈസ്കൂള്‍ പ്രത്യേകം)
രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ.
മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപ വീതവും സ്കോളര്‍ഷിപ്പ് നല്‍കും.കൂടാതെ ആദ്യം വരുന്ന 20 പേര്‍ക്ക് 2000 രൂപ വീതവും, 24 പേര്‍ക്ക് 1000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നല്‍കും.

കുട്ടികളുടെ മാസിക മയില്‍പ്പീലിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന യംഗ്സ്കോളര്‍ പരീക്ഷ 2017 -ൽ ആണ് തുടങ്ങിയത്.ആദ്യ വര്‍ഷം തന്നെ ഈ ഓണ്‍ലൈന്‍ പരീക്ഷക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്.

Spread the love with a Social Share