പ്രിയ ബന്ധു,
കുട്ടികള്‍ക്ക് വിനോദത്തിനും, വിജ്ഞാനത്തിനുമൊപ്പം സംസ്കാരവും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് 1999ല്‍ കോട്ടയം കേന്ദ്രമാക്കി മയില്‍പ്പീലിഎന്ന മാസിക പ്രസിദ്ധീകരണമാരംഭി ച്ചത്. വായനയുടെ ഉദാത്ത മേഖലയിലേക്ക് പുതുതലമുറയെ ആനയിക്കാനുള്ള കഴിഞ്ഞ 20 വർഷത്തെ പരിശ്രമത്തിനിടയില്‍ കേരളത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ തനതായ മുദ്രപതിപ്പിക്കാൻ മയില്‍പ്പീലിക്ക് കഴിഞ്ഞിട്ടുണ്ട്.
കവി കുഞ്ഞുണ്ണിമാഷിന്‍റെ അനുഗ്രഹത്തോടെ പ്രവര്‍ത്തനമാരംഭിച്ച മയില്‍പ്പീലിക്ക് സാംസ്കാരിക കേരളത്തിന്‍റെ പിന്തുണ ആര്‍ജ്ജിക്കാൻ കഴിഞ്ഞു. കേവലം കച്ചവട താൽപ ര്യങ്ങള്‍ക്കുപരി, കുട്ടികളുടെ നൈതിക വളര്‍ച്ചക്ക് നിര്‍ണ്ണായകമായ പ്രോത്സാഹനം എന്നതാണ് മയില്‍പ്പീലിയുടെ പ്രഖ്യാപിത നയം. ഔപചാരിക വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും വിട്ടുപോവുന്ന ധാര്‍മികമൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക എന്നത് ഉത്തരവാദിത്വമായി മയില്‍പ്പീലി കണക്കാക്കുന്നു.
നമ്മുടെ കുട്ടികള്‍ അറിവിന്‍റെ ഉയരങ്ങളിലെത്തട്ടെ…..! ഒപ്പം നാടിനും, കുടുംബത്തിനും പ്രിയപ്പെട്ടവരായി വളരട്ടെ…!. അവരുടെ മനസ്സില്‍ പ്രകാശമാവാനുള്ള മയില്‍പ്പീലിയുടെ പരിശ്രമത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
ക്ഷേമം നേർന്നുകൊണ്ട്……,
മാനേജിങ്ങ് എഡിറ്റർ
കെ.പി. ബാബുരാജൻ മാസ്റ്റർ