കലാമണ്ഡലം ഗോപി – വേഷപ്പകർച്ചയുടെ ആശാൻ
കഥകളിയില്‍ കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി ആശാൻ . കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും പച്ച വേഷങ്ങളാണ് കൂടുതല്‍ ആസ്വാദകപ്രശംസ നേടിയത്. പ്രഗല്ഭരായ ഗുരുക്കന്‍മാരുടെ കീഴില്‍ ഏഴുവര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചശേഷം കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി. പിന്നീട് പ്രധാന അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള…












