പാട്ടിന്റെ പാലാഴി തീർക്കാൻ ആദർശ് ..!!

യരങ്ങളുടെ പടവുകൾ ഉറച്ച തീരുമാനങ്ങളുടെ കരുത്തിലാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ കേട്ടിട്ടുണ്ടാകും അതിൻ്റെ ഉദാഹരണമാണ് സച്ചു എന്ന് വിളിക്കുന്ന ആദർശ് ശിവകുമാർ
നന്നെ ചെറുപ്പത്തിൽ തന്നെ സംഗീതത്തിനോട് അഭിരുചിയുണ്ടായിരുന്ന സച്ചുവിന് വെള്ളവും വളവുമായി അമ്മ കൂടെ നിന്നപ്പോൾ കലോത്സവ വേദികളെ ഇളക്കി മറിയ്ക്കുന്ന ഒരു കൊച്ചു കലാകാരനായി.
ആലപ്പുഴ, മാവേലിക്കര കല്ലുമല ആക്കനാട്ടുകര വൈക്കത്ത് ശിവകുമാറിൻ്റെയും അശ്വതിയുടെ രണ്ടു മക്കളിൽ ഇളയ മകനാണ് ആദർശ് ശിവകുമാർ. ബിഷപ്പ് ഹോഡ്ജ്സ് ഹയർ സെക്കന്ററി സ്കൂളിലെ 9 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇന്ന് ഗ്രാമവാസികളുടെ സംഗീതാസ്വാദനത്തിൻ്റെ കലവറയാണ് ഈ പ്രതിഭ .
കര്ണാടക സംഗീതത്തിന്റെ ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ ശ്രമിക്കുകയും ആലാപനത്തിലെ സമ്മോഹന ശൈലികളിലൂടെ സംഗീത ഹൃദയങ്ങളെ നാദഭരിതമാക്കുകയും ചെയ്ത് , പാട്ടിന്റെ പാലാഴിതന്നെ തീർക്കുകയാണ് ആദർശ്.

അമ്മ അശ്വതി ശിവകുമാറിന് സംഗീതത്തിനോടുള്ള ഇഷ്ടത്തിൻ്റെയും പ്രാർത്ഥനയുടെ ഫലമായിയാണ് ആദർശിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കർണാട്ടിക് മ്യൂസിക്കിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടാൻ സാധിച്ചത്. തീരെ ചെറുപ്പത്തിൽ തന്നെ ടീവിയിലും മറ്റും കേൾക്കുന്ന പാട്ടുകൾ സസൂക്ഷ്മം കേൾക്കുകയും അത് പാടാൻ ശ്രമിക്കുക ചെയ്യുമായിരുന്നു .

അഞ്ച് വയസ് മുതൽ സംഗീതം ശാസ്ത്രീയമായി പഠിക്കാൻ തുടങ്ങി.മാവേലിക്കര ശ്രി ഗുരുവായുരപ്പൻ ട്രസ്റ്റിൽ എണ്ണക്കാട് രാജേഷ് ഗുരുവിൻ്റെ കീഴിലാണ് ആദ്യ കാലങ്ങളിൽ പഠനം നടത്തിയത്.അതിന് ശേഷം ആൾ ഇന്ത്യ റേഡിയോയിലെ ആർടിസ്റ്റ് ആയിട്ടുള്ള ചെറിയനാട് ബിനുകുമാർ ഗുരുവായി .ഇപ്പോൾ ശ്രീ രഞ്ജിനിയിൽ വർക്കല സി.എസ് ജയറാം ഗുരുവിൻ്റെ കീഴിലാണ് സംഗീത പഠനം.

ലേഖനവും ചിത്രങ്ങളും അഖില എസ് പിള്ള, കല്ലുമല

രണ്ടാം ക്ലാസ് മുതൽ നിരന്തരം മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു. ശാസ്ത്രിയ സംഗീതം ,ലളിതഗാനം ,കവിത പാരായണം എന്നി മേഖലകളിൽ നിറസാനിധ്യമാണ് ആദർശ്. സഹോദരനിൽ നിന്നും വളരെ അധികം പ്രോത്സാഹനം ലഭിക്കുന്നുണ്ട്. പല വേദികളിലും സഹോദരൻ താളം പിടിച്ചു കൊടുത്താണ് ആദർശ് തുടക്കം കുറിച്ചത്. അശ്വിൻ ശിവകുമാർ ആണ് സഹോദരൻ..

Spread the love with a Social Share