സർഗ്ഗോത്സവം 2020 റിസൾട്ട് മയിൽപ്പീലിയിൽ
കുട്ടികളുടെ സാന്ദീപനിയും ബാലഗോകുലത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ 94- മതു ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന സർഗ്ഗോത്സവത്തിന്റെ റിസൾട്ട് മെയ് മെയ് 14ന് 12 മണിക്ക് പ്രഖ്യാപിക്കും. മയിൽപ്പീലി മാസികയുടെ വെബ്‌സൈറ്റിൽ റിസൾട്ട് കാണാവുന്നതാണ്. കഷ്ടപ്പാടുകൾക്കിടയിലും ഈ ഗൃഹവാസം സർഗ്ഗാത്മകമാക്കി കേരളത്തിലും കേരളത്തിന് പുറത്തുനിന്നുമായി നൂറുകണക്കിന് കുരുന്നുകൾ സർഗ്ഗോത്സവത്തിൽ പങ്കെടുത്തു. ബാലസാഹിതീ പ്രകാശന്റെ ആഭിമുഖ്യത്തിലാണ് “സർഗ്ഗോത്സവം 2020” നടന്നത്. മേഖലാ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ 1 ,2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുന്നത്.എല്ലാ മേഖല കളിലെയും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരുടെ രചനകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. അവയിൽ നിന്ന് 1 ,2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കു ബാലസാഹിതീ പ്രകാശൻ സംസ്ഥാന സമിതി സമ്മാനങ്ങൾ നൽകുന്നതാണ് . മേയ്…