കുട്ടികളുടെ സാന്ദീപനിയും ബാലഗോകുലത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ 94- മതു ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന സർഗ്ഗോത്സവത്തിന്റെ റിസൾട്ട് മെയ് മെയ് 14ന് 12 മണിക്ക് പ്രഖ്യാപിക്കും.
മയിൽപ്പീലി മാസികയുടെ വെബ്‌സൈറ്റിൽ റിസൾട്ട് കാണാവുന്നതാണ്. കഷ്ടപ്പാടുകൾക്കിടയിലും ഈ ഗൃഹവാസം സർഗ്ഗാത്മകമാക്കി കേരളത്തിലും കേരളത്തിന് പുറത്തുനിന്നുമായി നൂറുകണക്കിന് കുരുന്നുകൾ സർഗ്ഗോത്സവത്തിൽ പങ്കെടുത്തു.
ബാലസാഹിതീ പ്രകാശന്റെ ആഭിമുഖ്യത്തിലാണ് “സർഗ്ഗോത്സവം 2020” നടന്നത്.
മേഖലാ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ 1 ,2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുന്നത്.എല്ലാ മേഖല കളിലെയും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരുടെ രചനകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. അവയിൽ നിന്ന് 1 ,2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കു ബാലസാഹിതീ പ്രകാശൻ സംസ്ഥാന സമിതി സമ്മാനങ്ങൾ നൽകുന്നതാണ് .
മേയ് 14 ന് നിശ്ചയിച്ച പ്രകാരം തന്നെ ഫലപ്രഖ്യാപനം നടത്താൻ ആണ് തീരുമാനിച്ചിരുന്നത് എങ്കിലും തീക്ഷിച്ചതിൽ കൂടുതൽ കുട്ടികൾ പങ്കെടുത്തതിനാൽ എൻട്രികൾ പരിശോധിക്കുന്നതിന് നേരിട്ട കാലതാമസമാണ് റിസൾട്ട് പബ്ലിഷ് ചെയ്യുന്നത് നാളത്തേക്ക് മാറ്റിവച്ചത് എന്ന് സംഘാടക സമിതി സംയോജകൻ അറിയിച്ചു. മത്സരഫലങ്ങളെ സംബന്ധിച്ച് വിധികർത്താക്കളുടെ തീരുമാനം അന്തിമം ആയിരിക്കും .
Result Link : https://mayilpeely.com/result-sarggolsavam2020/
[ മയിൽപ്പീലി ന്യൂസ് ഡസ്ക് ]