കൈരളി നെഞ്ചോട് ചേർത്ത ഗോകുല ദർശനം…!!!!

ൻ്റെ കൈനീട്ടം എൻ്റെ നാടിന്…. മലയാളികളുടെ മനസ്സിൽ അലയടിച്ച ബാലഗോകുലം മുന്നോട്ടു വച്ച ആ “ദർശനം” ആദ്യം തുണയായത് “ആദർശിന്” ആണ്.
വിഷു നാളിൽ കൈനീട്ടവുമായ് ബാലഗോകുലം സംസ്ഥന പൊതുകാര്യദർശി കെ.എൻ സജികുമാർ കോട്ടയത്തെ പ്രവർത്തകരോടൊപ്പം ആദർശിന്റെ അരികിൽ എത്തി. കോട്ടയം മെഡിക്കൽ കോളേജിൽ തുടരുന്ന ആദർശിന്റെ ചികിത്സക്ക് തുണയായി ആണ് കൈനീട്ടമായി ബാലഗോകുലം പ്രവർത്തകർ എത്തിയത്.
ആശയപരമായ പൊരുത്തക്കേടുകൾ ഉണ്ട് എങ്കിലും സംസ്ഥാന മുഖ്യമന്ത്രി ” എൻ്റെ കൈനീട്ടം എൻ്റെ നാടിന് ” എന്ന ബാലഗോകുലത്തിന്റെ ആശയത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചത് സമൂഹമാധ്യമങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലും സജീവ ചർച്ചയായിരുന്നു.
മലയാളക്കര ഏറ്റെടുത്ത ഈ സദ്പ്രവർത്തി വരും തലമുറക്ക് ഒരു മാതൃകയാകും എന്നതിന് സംശയം ഇല്ല.

Spread the love with a Social Share