Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

പൈതൃകം തേടി മയിൽപ്പീലിക്കൂട്ടത്തിന്റെ യാത്ര ആറന്മുളയിലേക്ക്.

കോഴിക്കോട് : ഇനി രണ്ടു നാളുകൾ കടമ്മനിട്ടയിലും ആറന്മുളയിലുമുള്ള മയിൽപ്പീലിക്കൂട്ടത്തോടൊപ്പം ചേർന്ന് ഉല്ലാസത്തോടൊപ്പം അറിവിന്റെ ലോകത്തിലേക്ക്. ഈ വർഷത്തെ വേനലവധിക്കാലത്തെ മയിൽപ്പീലിക്കൂട്ടത്തിന്റെ അവസാന യാത്രാപരിപാടി ആണ് ഇന്നും നാളെയും ആയി നടക്കുന്നത്. ആദ്യനാൾ (ഇന്ന് 21 മെയ് ) കടമ്മനിട്ട പടേണിയുടെ ഈറ്റില്ലത്തിൽ. കടമ്മനിട്ട പടയണി ഗ്രാമം ഇന്ന് ഇവർക്ക് ആദിത്യമരുളും . മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ്‌ പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ കടമ്മനിട്ട കാവിലെ പടയണി. കടമ്മനിട്ട എന്ന പ്രദേശം തന്നെ ദേവീ ക്ഷേത്രത്തിലെ പടയണിയവതരണം…

Read More...

മയിൽപ്പീലി മാസികയുടെ പ്രചാര പാക്ഷീകത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു

നമ്മുടെ കുട്ടികള്‍ അറിവിന്‍റെ ഉയരങ്ങളിലെത്തട്ടെ ഒപ്പം നാടിനും, കുടുംബത്തിനും പ്രിയപ്പെട്ടവരായ് വളരെട്ട. അവരുടെ മനസ്സില്‍ പ്രകാശമാവാനുള്ള മയില്‍പ്പീലിയുടെ പരിശ്രമ ത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ” കണ്ണനെ അറിയാൻ….  കളങ്കമില്ലാതെ വളരാൻ …മയിൽപ്പീലി വരിക്കാനാകൂ …!! കോഴിക്കോട് : മയിൽപ്പീലി മാസികയുടെ ഈ വർഷത്തെ പ്രചാരപ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. ബാലചിത്രകാരൻ ജഹാൻ ജോബി ആദ്യ വരിസംഖ്യ മയിൽപ്പീലി സംയോജകൻ പി.ടി പ്രഹളാദനിൽ നിന്ന് രശീതി സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിൽ…

Read More...

മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു.

കോഴിക്കോട് : മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു. മെയ് 15 മുതൽ 31 വരെ യുള്ള കേരളത്തിലെ പ്രചാര പ്രവർത്തനത്തിന് നാളെ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിൽ രാവിലെ 10 മണിക്ക് പ്രമുഖ ബാല ചിത്രകാരൻ ജഹാൻ ജോബി നിർവ്വഹിക്കുന്നു. കുട്ടികള്‍ക്ക് വിനോദത്തിനും, വിജ്ഞാനത്തിനുമൊപ്പം സംസ്കാരവും നല്‍കുക എന്ന ഉദ്ദേശേത്താടെയാണ് 1999-ല്‍ കോട്ടയം കേന്ദ്രമാക്കി മയില്‍പ്പീലി മാസിക പ്രസിദ്ധീകരണമാരംഭിച്ചത്. വായനയുടെ ഉദാത്ത മേഖലയിലേക്ക് പുതുതലമുറയെ ആനയിക്കാനുള്ള കഴിഞ്ഞ 18 വർഷത്തെ പരിശ്രമ ത്തിനിടയില്‍ കേരള ത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ തനതായ…

Read More...

2019 വിഷുഫലം-അശ്വതി നക്ഷത്രം

അശ്വതി: ഹിന്ദു ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾ അഥവാ നാളുകളിൽ ആദ്യത്തേതാണിത്. മേടക്കൂറിൽപ്പെടുന്ന ഈ നാളിന്റെ ദേവത കേതുവാണ്. കാഞ്ഞിരം ആണ് ഈ നക്ഷത്രത്തിന്റെ വൃക്ഷം. മേട രാശി ആരംഭിക്കുന്നത് അശ്വതി നക്ഷത്രത്തിലാണ്. അതിനാൽ തന്നെ ശുഭകാര്യങ്ങൾക്ക് ഉത്തമമാണ് അശ്വതി നക്ഷത്രം. അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയിലാണ് നക്ഷത്രം. വിഷുഫലം അശ്വതി നക്ഷത്രക്കാർക്ക് ഈ വര്ഷം നല്ല ഫലമാണ്. ചെറിയക്കുട്ടികളും വലിയവരും കുടുംബ ബന്ധങ്ങളിൽ വളരേയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഈ വര്ഷം. പ്രത്യേകിച്ചും സഹോദരങ്ങള്‍ തമ്മിൽ കലഹങ്ങൾ…

Read More...

ഒന്നിക്കാം, ഒന്നായി മുന്നേറാം മയിൽപ്പീലിക്ക് വേണ്ടി ….!!

കോഴിക്കോട് : മയിൽപ്പീലിയുടെ പ്രചാര പ്രവത്തനങ്ങൾക്കായി നമുക്ക് ഒന്നായി പ്രവർത്തിക്കാനാകുമെന്ന് മയിൽപ്പീലി ചീഫ്എഡിറ്റർ സി കെ ബാലകൃഷ്ണൻ.സ്കൂൾ അവധിക്കാലത്ത് ആണ് ഇക്കുറി മയിൽപ്പീലി യുടെ പ്രചാര പ്രവർത്തനം തീരുമാനിച്ചിരിക്കുന്നതിനാൽ ബാലഗോകുലത്തിലെ കൊച്ചു കൂട്ടുകാർക്കും ഈ പ്രവർത്തനങ്ങളിൽ പങ്കാളി ആകാൻ കഴിയും എന്ന് സി.കെ.ബി പറഞ്ഞു. 2019 ലെ മയിൽപ്പീലി പ്രചാരപ്രവർത്തനങ്ങൾ മെയ് 15 മുതൽ 31 വരെ ആണ് ബാലഗോകുലം തീരുമാനിച്ചിരിക്കുന്നത്. കേരളത്തോടൊപ്പം കേരളത്തിന് പുറത്തും വിദേശത്തും മെയ് 15ന് ഇക്കുറി പ്രചാര പ്രവർത്തനങ്ങൾ ആരംഭിക്കും. വാർഷീക…

Read More...

എം.എ. സാര്‍ എന്ന തണല്‍ മരം

കാല്‍ നൂറ്റാണ്ടു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 നവംബര്‍ മാസം എറണാകുളം എളമക്കരയിലെ മാധവനിവാസിലെ (ആര്‍ എസ്എസ് സംസ്ഥാന കാര്യാലയം) ഇടുങ്ങിയ മുറിയിലേക്ക് കയറുന്നതിന്റെ ഓര്‍മ്മച്ചിത്രം മായാതെ മനസ്സിലുണ്ട്. ബാലഗോകുലത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ കോട്ടയത്തുനിന്ന് പെട്ടിയും എടുത്തു പോന്നതാണ്. കാര്യാലയത്തിലെത്തി എം.എ കൃഷ്ണന്‍ എന്ന എം.എ സാറിനെ കാണുക എന്നതായിരുന്നു കിട്ടിയിരുന്ന നിര്‍ദ്ദേശം. അതേവരെ കാണാത്ത, എന്നാല്‍ ധാരാളം കേട്ടറിഞ്ഞുട്ടുള്ള എം.എ സാര്‍ എന്ന എം.എ കൃഷ്ണന്റെ മുറിയിലേക്ക്. മേശക്കരികിലെ കസേരയില്‍ കാവിമുണ്ടും വെള്ള ബനിയനും ധരിച്ച…

Read More...

നവതിയിലെത്തിനില്‍ക്കുന്ന യുവത്വം …!!

1988 ല്‍ ആണ് ബാലഗോകുലത്തിന്റെ പൂര്‍ണ്ണസമയപ്രവര്‍ത്തകനാവുന്നത്. ബാലഗോകുലത്തിന്റെ വടകര ജില്ലാസംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ.സന്തോഷ് കുമാറായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. സംഘപ്രചാരകനാവാന്‍ കൊതിച്ചിരുന്ന എന്നെ അദ്ദേഹം ബാലഗോകുലത്തിന്റെ അന്നത്തെ അദ്ധ്യക്ഷന്‍ സി.ശ്രീധരന്‍ മാസ്റ്ററെ പരിചയപ്പെടുത്തി. വടകര ജില്ലയില്‍ ഏതൊങ്കിലുമൊരു താലൂക്കില്‍ പ്രവര്‍ത്തിക്കാം എന്നതായിരുന്നു ഞാനും സന്തോഷേട്ടനും തമ്മിലുള്ള ധാരണ. ഡിഗ്രി പരീക്ഷ എഴുതി ഉടന്‍  റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ഞാന്‍ വീട് വിട്ടിറങ്ങി. ഏപ്രില്‍ മുതല്‍ ഞാന്‍ കോഴിക്കോട് മാധവകൃപയിലെ എം.എ.സാറിന്റെ മുറിയില്‍ താമസമാക്കി. എം.എ.സാര്‍ അന്ന്…

Read More...

നമുക്കൊപ്പമുണ്ടൊരു ഋഷി…!!

പൂര്‍വ്വജന്മാര്‍ജിതമായ പുണ്യം പുരുഷാകാരം പൂണ്ടപ്പോള്‍ ഈ മലനാട് വിനയാന്വിതമായി വിളിച്ച നാമം..ഗതകാലസഹനങ്ങളുടെ മഹാമേരു കയറിയ കര്‍മ്മസൂര്യന്‍. നിരാസത്തിന്റേയും നീരസത്തിന്റേയും നിന്ദാസ്തുതികളുടെയും  ജാലകകാഴ്ചകളോട് പിന്‍തിരിഞ്ഞ് നിന്ന ഭാവശില്‍പി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസരചനയില്‍ ഭാരതരാഷ്ട്രഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാന്‍ രാഷ്ട്രീയ സ്വയംസേവകസംഘം സമര്‍പ്പിച്ച എം.എ.കൃഷ്ണനെന്ന നമ്മുടെ സ്വന്തം എം.എ സാര്‍. ആര്‍ഷം, ദൈവികം, മാനുഷികം എന്നീ ത്രിഗുണങ്ങളാല്‍ സംഭൂതനായ ഋഷി. ബാലഗോകുലത്തിന്റെ കൃഷ്ണമഹര്‍ഷി. ഒപ്പം സഹ്യസാനുപരിശോഭിതമായ കേരളത്തിന്റെയും. – എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ – കേരളനാടിന്റെ തലവിധി മാറ്റാന്‍ പിറവിയെടുത്ത ബാലഗോകുലവും…

Read More...

എം.എ.സാര്‍ മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ മഹാമനീഷി

1970-74 ല്‍ സംഘദര്‍ശനത്തില്‍ ആകൃഷ്ടനായി മുഴുവന്‍ സമയവും സംഘപ്രചാരണത്തിനായി സമര്‍പ്പിച്ച് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഞാന്‍ പ്രവര്‍ത്തിച്ച കാലം. പൊന്‍കുന്നത്തെ വൈദ്യന്‍ ചേട്ടന്റെ വീടായിരുന്നു താലൂക്ക് കാര്യാലയം. പൊന്‍കുന്നത്ത് നിന്ന് ഒരു ദിവസം ചിറക്കടവ് വഴി ചാമപതാലിലെ ജില്ലാ കാര്യവാഹ് അയ്യപ്പന്‍ ചേട്ടന്റെ വീട്ടില്‍ എത്താന്‍ സന്ധ്യയാകും അതിന് മുന്‍പ് അയ്യപ്പന്‍ ചേട്ടന്റെ സഹോദരി ആ ഭാഗത്ത് സംഘപ്രവര്‍ത്തനത്തിന് മുമ്പ് വന്ന പ്രചാരകരെക്കുറിച്ച് പറഞ്ഞ പേരുകളില്‍ പ്രധാനപ്പെട്ടവര്‍. മാന.ഭാസക്കര്‍ റാവു, സേതുചേട്ടന്‍, എം.എ.സര്‍ എന്നീ പേരുകളുടെ…

Read More...

പ്രണാമ സപ്തകം

എം.എ. സാറിനെക്കുറിച്ച് ചിരകാല സഹയാത്രികന്‍ പി. നാരായണക്കുറുപ്പ് എഴുതിയ കവിത.   ദേവവാണി ഹൃദയത്തില്‍, എങ്കിലും നാവിലെത്തുവതു നാട്ടു നന്മൊഴി സേവനൈകമതി, യോഗി, അംശുകം കാവിയല്ല, ധവളം, ഹിമോപമം.   വിസ്തരല്‍ പ്രകടനങ്ങളല്ല, തന്‍- വൃത്തിയാണ് സഹജര്‍ക്കു മാതൃക ദുസ്തരം വഴികള്‍ പിന്നിടുമ്പൊഴും ശ്രദ്ധ പിന്നില്‍ വരുവോരിലര്‍പ്പിതം   ഉത്തമം ഫലസമൃദ്ധി കാണ്‍കിലും വിശ്രമിപ്പതിനു തോന്നിടാത്തവന്‍ കുട്ടികള്‍ ശലഭ പംക്തിയെക്കണ- ക്കുത്തമാശയമൊരോന്നു കാണുവോന്‍   വന്ദനീയ ഗുരുവിന്റെ മട്ടിലാ- ണന്നുമിന്നും അനുശാസനം നിജം അന്തികത്തൊരു സതീര്‍ഥ്യനെന്നപോല്‍ മന്ദമായ്…

Read More...

Need Help? Chat with us