മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു.

കോഴിക്കോട് : മയിൽപ്പീലി പ്രചാരമാസം നാളെ ആരംഭിക്കുന്നു. മെയ് 15 മുതൽ 31 വരെ യുള്ള കേരളത്തിലെ പ്രചാര പ്രവർത്തനത്തിന് നാളെ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിൽ രാവിലെ 10 മണിക്ക് പ്രമുഖ ബാല ചിത്രകാരൻ ജഹാൻ ജോബി നിർവ്വഹിക്കുന്നു.

കുട്ടികള്‍ക്ക് വിനോദത്തിനും, വിജ്ഞാനത്തിനുമൊപ്പം സംസ്കാരവും നല്‍കുക എന്ന ഉദ്ദേശേത്താടെയാണ് 1999-ല്‍ കോട്ടയം കേന്ദ്രമാക്കി മയില്‍പ്പീലി മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.

വായനയുടെ ഉദാത്ത മേഖലയിലേക്ക് പുതുതലമുറയെ ആനയിക്കാനുള്ള കഴിഞ്ഞ 18 വർഷത്തെ പരിശ്രമ ത്തിനിടയില്‍ കേരള ത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ തനതായ മുദ്ര പതിപ്പിക്കാൻ മയില്‍പ്പീലിക്ക് കഴിഞ്ഞിട്ടുണ്ട്.

കവി കുഞ്ഞുണ്ണിമാഷിന്‍റെ അനുഗ്രഹേത്താടെ പ്രവര്‍ത്തനമാരംഭിച്ച മയില്‍പ്പീലിക്ക് സാംസ്കാരിക കേരള ത്തിന്‍റെ പിന്തുണ ആര്‍ജ്ജിക്കാൻ കഴിഞ്ഞു. കേവലം കച്ചവട താത്പര്യങ്ങള്‍ക്കുപരി കുട്ടികളുടെ നൈതിക വളര്‍ ച്ചക്ക് നിര്‍ണ്ണായകമായ പ്രോത്സാഹനം എന്നതാണ് മയില്‍ പ്പീലിയുടെ പ്രഖ്യാപിത നയം.ഔപചാരിക വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും വിട്ടുപോവുന്ന ധാര്‍മീകമൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക എന്നത് ഉത്തരവാദിത്വമായി മയില്‍പ്പീലി കണക്കാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,

മയിൽ‌പ്പീലി മാസിക
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com
ഓൺലൈൻ : https://www.mayilpeely.com

Spread the love with a Social Share