ഒന്നിക്കാം, ഒന്നായി മുന്നേറാം മയിൽപ്പീലിക്ക് വേണ്ടി ….!!

കോഴിക്കോട് : മയിൽപ്പീലിയുടെ പ്രചാര പ്രവത്തനങ്ങൾക്കായി നമുക്ക് ഒന്നായി പ്രവർത്തിക്കാനാകുമെന്ന് മയിൽപ്പീലി ചീഫ്എഡിറ്റർ സി കെ ബാലകൃഷ്ണൻ.സ്കൂൾ അവധിക്കാലത്ത് ആണ് ഇക്കുറി മയിൽപ്പീലി യുടെ പ്രചാര പ്രവർത്തനം തീരുമാനിച്ചിരിക്കുന്നതിനാൽ ബാലഗോകുലത്തിലെ കൊച്ചു കൂട്ടുകാർക്കും ഈ പ്രവർത്തനങ്ങളിൽ പങ്കാളി ആകാൻ കഴിയും എന്ന് സി.കെ.ബി പറഞ്ഞു.

2019 ലെ മയിൽപ്പീലി പ്രചാരപ്രവർത്തനങ്ങൾ മെയ് 15 മുതൽ 31 വരെ ആണ് ബാലഗോകുലം തീരുമാനിച്ചിരിക്കുന്നത്. കേരളത്തോടൊപ്പം കേരളത്തിന് പുറത്തും വിദേശത്തും മെയ് 15ന് ഇക്കുറി പ്രചാര പ്രവർത്തനങ്ങൾ ആരംഭിക്കും.

വാർഷീക വരിസംഖ്യ ഒരു വർഷത്തേക്ക് ഇന്ത്യയിൽ എവിടെയും 200 രൂപയും വിദേശത്ത് 1800 രൂപയും ആണ്. ഓൺലൈൻ ( https://mayilpeely.com ) ആയും മയിൽപ്പീലിയുടെ വാർഷീക വരിസംഖ്യ അടക്കാൻ കഴിയും.

പതിവ് വർഷങ്ങൾക്ക് വിപരീതമായി മയിൽപ്പീലി ഇക്കുറി എല്ലാ ജില്ല , താലൂക്ക് ഗ്രാമ തലങ്ങളിൽ മയിൽപ്പീലി പ്രമുഖ് മാരെ നിശ്ചയിച്ചുകൊണ്ടാണ് പ്രചാരപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന അഡ്രസിൽ ബന്ധപ്പെടേണ്ടതാണ്.

മയിൽ‌പ്പീലി മാസിക
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com, Info@mayilpeely.com
ഓൺലൈൻ : https://www.mayilpeely.com

Spread the love with a Social Share