കക്കാട് പുരസ്‌കാര സമർപ്പണം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ
ഫെബ്രുവരി 3-ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ പതിമൂന്നാമത് എൻ എൻ കക്കാട് കക്കാട് സാഹിത്യ പുരസ്‌കാര സമർപ്പണം, മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവും ആയ പി. ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. ജി സതീഷ് കുമാർ പ്രശസ്തി പത്ര സമർപ്പണം നടത്തും. പുരസ്‌കാര സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉത്‌ഘാടനം ചെയ്യും. മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി യുവ കവികൾക്കായി ഒരു വ്യാഴവട്ടക്കാലമായി ഈ പുരസ്കാരം നൽകുന്നു. വൈകിട്ട് 5 മണിക്ക് എൻ…