2019 വിഷുഫലം-അശ്വതി നക്ഷത്രം

അശ്വതി:

ഹിന്ദു ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾ അഥവാ നാളുകളിൽ ആദ്യത്തേതാണിത്. മേടക്കൂറിൽപ്പെടുന്ന ഈ നാളിന്റെ ദേവത കേതുവാണ്. കാഞ്ഞിരം ആണ് ഈ നക്ഷത്രത്തിന്റെ വൃക്ഷം. മേട രാശി ആരംഭിക്കുന്നത് അശ്വതി നക്ഷത്രത്തിലാണ്. അതിനാൽ തന്നെ ശുഭകാര്യങ്ങൾക്ക് ഉത്തമമാണ് അശ്വതി നക്ഷത്രം. അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയിലാണ് നക്ഷത്രം.

വിഷുഫലം
അശ്വതി നക്ഷത്രക്കാർക്ക് ഈ വര്ഷം നല്ല ഫലമാണ്. ചെറിയക്കുട്ടികളും വലിയവരും കുടുംബ ബന്ധങ്ങളിൽ വളരേയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഈ വര്ഷം. പ്രത്യേകിച്ചും സഹോദരങ്ങള്‍ തമ്മിൽ കലഹങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ അധികം ആണ്.

അഷ്ടമത്തില്‍ വ്യാഴം ആയതിനാൽ മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുക. ലക്ഷ്മീനാരായണ വിഗ്രഹം വിഷ്ണു ക്ഷേത്രത്തില്‍ വയ്ക്കുക എന്നിവ ഉത്തമമാണ്.പരീക്ഷകളില്‍ നല്ല ഫലം ഈ വര്ഷം പ്രതീക്ഷിക്കാം. ശാസ്ത്രജ്ഞര്‍ക്കും കലാകാരന്മാര്‍ക്കും നല്ല സമയമാണ്. കുട്ടികൾക്ക് ശിരോരോഗങ്ങൾ ,വിശിഷ്യാ കണ്ണ് ,പല്ല് ,ചെവി എന്നിവക്ക് രോഗങ്ങൾ വരാൻ സാധ്യത കൂടുതൽ ആണ്.

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ……
വിഷ്ണു ഭഗവാന്റെ 1000 പേരുകൾ ഉച്ഛരിച്ചുകൊണ്ടുള്ള വിഷ്ണു സഹസ്രനാമം അത്യുത്തമമാണ്

മഹാവിഷ്ണു ജപത്തിനുള്ള മന്ത്രം താഴെ കൊടുത്തിരിക്കുന്നു. നിത്യ പാരായണത്തിനു ഈ മന്ത്രം ഉത്തമമാണ്…..

ധ്യാനം:-
ഉദ്യത്കോടിദിവാകരാഭമനിശം ശംഖം ഗദാം പങ്കജം
ചക്രം ബിഭ്രതമിന്ദിരാവസുമതീസംശോഭിപാര്‍ശ്വദ്വയം
കോടിരാംഗദഹാരകുണ്ഡലധരം പീതാബരം കൌസ്തുഭം
ദ്ദീപ്തംവിശ്വധരംസ്വവക്ഷസിലസല്‍ശ്രീവത്സചിഹ്നം ഭജേ

സാദ്ധ്യോ നാരായണോ ഋഷി:
ദേവീഗായത്രീഛന്ദ:
ശ്രീമന്നാരായണോ ദേവതാ
ഓം നമോ നാരായണായ

ദോഷ പരിഹാരത്തിന് ശിവക്ഷേത്ര ദർശനവും, നവഗ്രഹ ക്ഷേത്ര ദർശനവും കേതുപൂജയും ഉത്തമമാണ്.

ഏവർക്കും ആയിൽപ്പീലിയുടെയും എന്റെയും വിഷു പുതുവത്സര ആശംസകൾ.

പി. ഈശ്വര പണിക്കർ , മാന്ത്രമഠം

Spread the love with a Social Share