എം.എ. സാര്‍ എന്ന തണല്‍ മരം
കാല്‍ നൂറ്റാണ്ടു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1991 നവംബര്‍ മാസം എറണാകുളം എളമക്കരയിലെ മാധവനിവാസിലെ (ആര്‍ എസ്എസ് സംസ്ഥാന കാര്യാലയം) ഇടുങ്ങിയ മുറിയിലേക്ക് കയറുന്നതിന്റെ ഓര്‍മ്മച്ചിത്രം മായാതെ മനസ്സിലുണ്ട്. ബാലഗോകുലത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ കോട്ടയത്തുനിന്ന് പെട്ടിയും എടുത്തു പോന്നതാണ്. കാര്യാലയത്തിലെത്തി എം.എ കൃഷ്ണന്‍ എന്ന എം.എ സാറിനെ കാണുക എന്നതായിരുന്നു കിട്ടിയിരുന്ന നിര്‍ദ്ദേശം. അതേവരെ കാണാത്ത, എന്നാല്‍ ധാരാളം കേട്ടറിഞ്ഞുട്ടുള്ള എം.എ സാര്‍ എന്ന എം.എ കൃഷ്ണന്റെ മുറിയിലേക്ക്. മേശക്കരികിലെ കസേരയില്‍ കാവിമുണ്ടും വെള്ള ബനിയനും ധരിച്ച…










