” നടനം…..സുഹൃദം ” മോഹിനിയാട്ടത്തിന്റെ ആചാര്യക്കൊപ്പം മയിൽപ്പീലിക്കൂട്ടം

കോഴിക്കോട് : ലോക പ്രശസ്ത മോഹിനിയാട്ടത്തിലെ ആചാര്യ കലാമണ്ഡലം സരസ്വതി ടീച്ചറെ മയിൽപ്പീലി കൂട്ടം സന്ദർശിച്ചു. വിശ്രമ വേളകളിൽ മയിൽപ്പീലി കൂട്ടം സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ള കലാ സാസ്കാരിക പ്രവർത്തകരുമായി ആശയവിനിമയം ചെയ്യുന്നതിന്റെ ഭാഗമായി ആണ് കലാമണ്ഡലം സരസ്വതി ടീച്ചറെ സന്ദർശിച്ചത്.

കേരളത്തിലെ പ്രശസ്തയായ ഒരു നർത്തകിയാണ് കലാമണ്ഡലം സരസ്വതി ടീച്ചർ.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിൽ അവർ പ്രാവീണ്യം നേടിയിട്ടുണ്ട്. അരങ്ങിലും കളരിയിലും വൈദഗ്ദ്ധ്യം തെളിയിച്ച നൃത്താചാര്യയായാണ് ടീച്ചർ അറിയപ്പെടുന്നത്.

ലോക പ്രശസ്ത മോഹിനിയാട്ടത്തിലെ ആചാര്യ കലാമണ്ഡലം സരസ്വതി ടീച്ചറും മയിൽപ്പീലി മാസികയുടെയും മയിൽപ്പീലിക്കൂട്ടത്തിന്റെയും സംയോജകൻ പി ടി പ്രഹ്ലാദനും കോഴിക്കോട് മയിൽപ്പീലിക്കൂട്ടത്തോടൊപ്പം

നൃത്തനാട്യ’ പുരസ്‌കാരം,കേരള സംഗീത നാടക അക്കാദമി അവാർഡ്, റോട്ടറി പ്രൊഫഷണൽ എക്സലൻസ് അവാർഡ്, കലാമണ്ഡലം അവാർഡ്, കലാദർപ്പണം നാട്യശ്രീ അവാർഡ്,മാപ്പിള കലാ അക്കാദമി അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ ടീച്ചറെ തേടി വന്നു.

1960 ൽ കലാമണ്ഡലത്തിൽ ചേർന്നു. തോട്ടശേരി ചിന്നമ്മു അമ്മയുടെയും കലാമണ്ഡലം സത്യഭാമയുടെയും ശിക്ഷണത്തിൽ മോഹിനിയാട്ടം അഭ്യസിച്ചു. പത്മാ സുബ്രഹ്‌മണ്യം, ചിത്രാ വിശ്വേശ്വർ, രാജരത്നംപിള്ള, സുധാറാണി രഘുപതി, കലാനിധി അമ്മാൾ, വെമ്പട്ടി ചിന്നസത്യം എന്നിവരുടെ പക്കലും വിവിധ നൃത്ത ഇനങ്ങൾ അഭ്യസിച്ചു.
ഇന്ത്യയിലും വിദേശത്തും നൃത്തങ്ങൾ അവതരിപ്പിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിൻറെ ലീഡറായി 1991 – 92 കാലയളവിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്‌ ചാലപ്പുറത്ത്‌ ‘നൃത്യാലയ’ എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്.

പഠനത്തോടൊപ്പം ഗൗരവതരമായ അനുബന്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള മിടുക്കരായ കുട്ടികളെ ഉള്‍പ്പെടുത്തി കോഴിക്കോട് കേന്ദ്രമായി ആണ് മയില്‍പ്പീലിക്കൂട്ടം പ്രവര്‍ത്തനം തുടങ്ങിയത്. മയിൽപ്പീലി മാസികയുടെ വരിക്കാരിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ ആണ് മയിൽപ്പീലിക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്

എല്ലാ ജില്ലകള്‍ തോറും 100 സാംസ്കാരിക പ്രവര്‍ത്തകരെ ചേര്‍ത്ത് രൂപീകരിക്കുന്ന മയില്‍പ്പീലി സാംസ്കാരിക സമിതികളുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും ഇത്തരം മയില്‍പ്പീലിക്കൂട്ടങ്ങള്‍ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ ആണ് മയിൽ‌പ്പീലി പ്രവർത്തകർ.

കൂടുതൽ വിവരങ്ങൾക്ക്
പ്രഹ്ളാദന്‍.പി.ടി , ഫോൺ – 9349999998
സന്തോഷ് കുമാര്‍.പി, ഫോൺ – 8606893608

മയിൽ‌പ്പീലി മാസിക
കേശവസ്മൃതി

പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com

Spread the love with a Social Share
  •  
  •  
  •  
  •  
  •  
  •  
  •  
  •