” നടനം…..സുഹൃദം ” മോഹിനിയാട്ടത്തിന്റെ ആചാര്യക്കൊപ്പം മയിൽപ്പീലിക്കൂട്ടം
കോഴിക്കോട് : ലോക പ്രശസ്ത മോഹിനിയാട്ടത്തിലെ ആചാര്യ കലാമണ്ഡലം സരസ്വതി ടീച്ചറെ മയിൽപ്പീലി കൂട്ടം സന്ദർശിച്ചു. വിശ്രമ വേളകളിൽ മയിൽപ്പീലി കൂട്ടം സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ള കലാ സാസ്കാരിക പ്രവർത്തകരുമായി ആശയവിനിമയം ചെയ്യുന്നതിന്റെ ഭാഗമായി ആണ് കലാമണ്ഡലം സരസ്വതി ടീച്ചറെ സന്ദർശിച്ചത്. കേരളത്തിലെ പ്രശസ്തയായ ഒരു നർത്തകിയാണ് കലാമണ്ഡലം സരസ്വതി ടീച്ചർ.മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിൽ അവർ പ്രാവീണ്യം നേടിയിട്ടുണ്ട്. അരങ്ങിലും കളരിയിലും വൈദഗ്ദ്ധ്യം തെളിയിച്ച നൃത്താചാര്യയായാണ് ടീച്ചർ അറിയപ്പെടുന്നത്. നൃത്തനാട്യ’ പുരസ്‌കാരം,കേരള സംഗീത…