—- പി.കെ.ഗോപി —-

സ്നേഹം,സത്യം,സാഹോദര്യം,സ്വാതന്ത്യം,സാമൂഹ്യബോധം,പ്രയത്നം,അഭിമാനം,അനുകമ്പ ഇവയെല്ലാം വളര്‍ച്ചയുടെ മൂലധനമായി സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് ഉത്തമസംസ്കാരം വാര്‍ത്തെടുക്കാനാവുക.
കുട്ടികളില്‍ സഹജമായി മുളപൊട്ടുന്ന സര്‍ഗ്ഗാത്മകതയെ കണ്ടെത്താനും വികസിപ്പിക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ‘മയില്‍പ്പീലി’ മാസികക്ക് കഴിയെട്ടെ എന്ന് ആശംസിക്കുന്നു.