2022 -23 വർഷത്തെ മയിൽപ്പീലി ” യങ് സ്കോളർ എക്സാം” ഈ വർഷം മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം സ്‌കൂൾ തലത്തിലും , രണ്ടാം ഘട്ടം ഓൺലൈൻ ആയും , മൂന്നാം ഘട്ടം വാചാ (viva ) പരീക്ഷ എന്ന രീതിയിൽ ആണ് നടക്കുക.
മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ സമയക്രമവും വ്യവസ്ഥയും താഴെ കൊടുത്തിരിക്കുന്ന പ്രകാരം തീരുമാനിച്ചിരിക്കുന്നു.
🛑ഒന്നാം ഘട്ടം – സ്‌കൂൾ തലം
പരീക്ഷാ തീയതി : 17 നവംബർ 2022 (സ്‌കൂളുകളിൽ നടക്കും )
സ്കൂൾ തലത്തിൽ നടക്കുന്ന ഒന്നാം ഘട്ടത്തിൽ പ്രത്യേക നിബന്ധനകളോ, ഫീസോ ഇല്ല. മുഴുവൻ യു. പി. ഹൈസ്കൂൾ കുട്ടികൾക്കും പങ്കെടുക്കാം. ഓരോ വിഭാഗത്തിൽ നിന്നും 5 (അഞ്ച് ) കുട്ടികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഒന്നാം ഘട്ടത്തിൽ നടക്കുക. (ഒരു കേന്ദ്രത്തിൽ നൂറിലധികം കുട്ടികൾ ഒന്നാം ഘട്ടത്തിൽ പങ്കെടുക്കുകയാണെങ്കിൽ രണ്ടാം ഘട്ടത്തിലേക്ക് 10% എന്ന നിലവാരത്തിൽ കുട്ടികളെ തെരെഞ്ഞെടുക്കാം). സ്‌കൂളുകൾ നേരിട്ട് പരീക്ഷ നടത്തി രണ്ടാം ഘട്ടത്തിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കും.
🛑 ഒന്നാം ഘട്ടം – സബ് സെന്റർ
പരീക്ഷാ തീയതി : 2022 ഡിസംബർ 2022
സ്കൂളുകളിൽ പങ്കെടുക്കാൻ അവസരം കിട്ടാത്ത കുട്ടികൾക്ക് പങ്കെടുക്കുന്നതിനായിട്ടാണ് സബ് സെന്ററുകൾ അനുവദിക്കുന്നത്. സബ്‌സെന്ററുകൾ അനുവദിക്കുന്നതിന് കുറഞ്ഞത് 25 കുട്ടികൾ ( യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിലും കൂടി) വേണം. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് മയിൽപ്പീലി യങ് സ്കോളർ എക്സാം മേഖലാ സംയോജകൻമാരായിരിക്കും. ആദ്യഘട്ടം:സബ്‌സെന്റർ-പരീക്ഷാ തീയതി:ഡിസംബർ 4 ഉച്ചക്ക് 2:30ന്*. പരീക്ഷാ കേന്ദ്രങ്ങൾ പിന്നീട് അറിയിക്കുന്നതാണ്ക്കും.പരീക്ഷാർഥികൾ ഒരു A4 പേപ്പറും , പേനയും മാത്രം കരുതിയാൽ മതിയാകും
സബ് സെന്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : ( UP / high school): https://forms.gle/7RuYoP9XCPvL1c686
🛑 സിലബസ്
അതതു പഠന നിലവാരത്തിലുള്ള പൊതുവിജ്ഞാനം, ആനുകാലിക വാർത്തകൾ, ഭാഷ, തുടങ്ങിയവ. ഇതിനായി “ജാലകം” എന്നപേരിൽ ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷയെകുറിച്ച് കൂടുതല്‍ അറിയാനും,മാതൃകാ ചോദ്യങ്ങള്‍ക്കുമായി ജനറൽ ക്‌നോളഡ്ജ് പുസ്തകം ആവശ്യമുളളവര്‍ക്ക് നേരത്തെ മയില്‍പ്പീലി ഓഫീസില്‍ ബുക്ക് ചെയ്യാം.
ജാലകം ഓൺലൈൻ വാങ്ങുന്നതിനുള്ള ലിങ്ക് :https://mayilpeely.com/product/jalakam-handbook
ആദ്യഘട്ടത്തിൽ 25 ഒബ്ജറ്റിവ് ടൈപ്പ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. യൂ.പി / ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് അവരുടെ സിലബസും , ജനറൽ ക്‌നോളഡ്ജും ആണ് പരിഗണിക്കുന്നത്.
🛑രണ്ടാം ഘട്ടം
ഒന്നാം ഘട്ടത്തിൽ തെരെഞ്ഞെടുക്കപ്പെട്ട മുഴുവൻ കുട്ടികൾക്കും രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം. ഇത് ഓൺലൈൻ ആയിരിക്കും. ഒന്നാം ഘട്ടത്തിൽ തെരെഞ്ഞെടുക്കപ്പെട്ടവരെ എക്സാം ടീം ഓൺലൈൻ റെജിസ്ട്രേഷൻ ചെയ്യും.നാലുത്തരങ്ങളിൽ നിന്ന് ശരിയുത്തരം തെരെഞ്ഞെടുക്കുന്ന രീതിയിലായിരിക്കും പരീക്ഷ.30മിനിറ്റ് സമയം കൊണ്ട് 50ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.ജനുവരി (2023) മാസം രണ്ടാം ഘട്ടം പൂർത്തിയാവും. യൂസർ നെയിം , പാസ്സ്‌വേർഡ് ഈമെയിലിൽ അയച്ചു തരുന്നതായിരിക്കും.
🛑 മൂന്നാം ഘട്ടം
ഇത് അവസാന ഘട്ടമാണ്.രണ്ടാം ഘട്ടത്തിൽ 70%ത്തിൽ കൂടുതൽ മാർക്ക് നേടിയവരെയാണ് ഈ ഘട്ടത്തിൽ പരിഗണിക്കുക.ഇത് നേരിട്ടോ / ഓൺലൈൻ ആയോ വാചാ (Viva ) പരീക്ഷ ആയിരിക്കും.
സ്കോളർഷിപ്പുകൾ :-
രണ്ടു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 5000/രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3000/രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 2000/രൂപയും സ്കോളർ ഷിപ്പായി നൽകും ഇതുകൂടാതെ 80കുട്ടികൾക്ക് 1000/രൂപ സമ്മാനമായി നൽകും. മൊത്തം ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ. കൂടാതെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും.
ഉപദേശകസമിതി :-
ഡോ:സി വി ആനന്ദബോസ് ഐ . എ. എസ് | ശ്രീ.ജേക്കബ് തോമസ് ഐ. പി. എസ് | ശ്രീ ടി നന്ദകുമാർ | പ്രൊ :കെ. ജി. സുരേഷ് | ഡോ. കെ. ജയപ്രസാദ് തുടങ്ങിയ ഒരു സംഘം പ്രഗത്ഭമതികൾ പരീക്ഷയുടെ ഉപദേശക സമിതിയിൽ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്;
Young Scholar Exam Operating Centre
P.B.No. 600, Kesavasmruthy, Chalappuram, Kozhikode-673002
Phone: +91 495 2307444 +91 799 441 4444 I mayilpeelykerala@gmail.com
Websites : https://www.mayilpeelykerala.com | https://mayilpeely.com
C.K Balakrishnan, Chief Editor & Exam Coordinator Mayilpeely Magazine. 7559 987 033 I 7025 290 743 Email: ckbambady@gmail.com _____________________________________ K.P Baburaj, __________________________________ P Snthosh Kumar |
Like our fb page :https://www.facebook.com/MayilpeelyMonthly