യങ് സ്കോളർ പരീക്ഷ – നിർദേശങ്ങളും, സൂചനകളും
യങ് സ്കോളർ പരീക്ഷ ഒന്നാം ഘട്ടം (ഓൺലൈൻ) 2021 ആഗസ്ത് 5 മുതൽ 15 വരെ നടക്കും
– ഹൈസ്കൂൾ, യു. പി. വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കാണ് പരീക്ഷ.
– പരീക്ഷാ മാധ്യമം ഇംഗ്ലീഷ്, മലയാളം – ഇവയിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കാം.
– 100 രൂപയാണ് പരീക്ഷാ ഫീസ്. നിലവിൽ മയിൽപ്പീലി വരിക്കാർക്ക് പരീക്ഷാ ഫീസില്ല. അവർക്ക് സൗജന്യമായി പരീക്ഷക്ക് ചേരാം. മയിൽപ്പീലി വരുത്തുന്ന വീട്ടിൽ ഒരു കുട്ടിക്ക് പരീക്ഷ സൗജന്യമായി എഴുതാം.പരീക്ഷയെഴുതാൻ കുട്ടികളില്ലാത്ത വരിക്കാർക്ക് ഒരു കുട്ടിയെ നിർദ്ദേശിക്കാവുന്നതാണ്. മയിൽപ്പീലി വരിക്കാരായവരിൽ രണ്ടോ അതിൽ അധികമോ കുട്ടികൾ ഉണ്ടോ എങ്കിൽ ഒരു കുട്ടിക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. മറ്റ് കുട്ടികൾക്ക് 100 രൂപ വീതം പരീക്ഷാഫീസ് അടക്കേണ്ടതാണ്.
-മാർച്ച് 30 വരെ 100 രൂപ അടച്ച് മയിൽപ്പീലി വരിക്കാരാകുന്നവർക്കും ഒരു കുട്ടിയെ പരീക്ഷക്ക് ചേർക്കാവുന്നതാണ്.
പരീക്ഷയുടെ അവസാന ദിവസമായ ഓഗസ്റ്റ് 15 വരെയും ഇങ്ങനെ പേര് റെജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. മയിൽപ്പീലി ആപ്പ് ഡൗൺ ലോഡ് ചെയ്ത് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. യൂസർ നെയിമും, പാസ്വേർഡും ജൂലൈ 31മുതൽ S.M.S. ആയി അയക്കുന്നതാണ്.
- ഓഗസ്റ്റ് അഞ്ചിന് S.M.S. കിട്ടാത്തവരും, മറ്റെന്തെങ്കിലും സാങ്കേതിക പ്രയാസം നേരിടുന്നവരും (+91) 495 230 7444 / 7994 414 444 എന്ന നമ്പറിൽ (10:00 മുതൽ വൈകിട്ട് 5 വരെ.)ബന്ധപ്പെടേണ്ടതാണ്.
- ആദ്യ ഘട്ടമായ ഓൺലൈൻ പരീക്ഷ 30 മിനിട്ടാണ്. നാലുത്തരങ്ങളിൽ നിന്ന് ശരിയുത്തരം തെരെഞ്ഞടുക്കുന്ന രീതിയിലായിരിക്കും പരീക്ഷ. ആകെ 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും.ഡെമോ ചെയ്ത് പരിശീലനം നേടിയ ശേഷം ലൈവ് പരീക്ഷ എഴുതാം.
- മയിൽപ്പീലിയുടെ പുതിയ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്ത് ലോഗിൻ ചെയ്ത് ഡെമോ പരീക്ഷയും ഓൺലൈൻ പരീക്ഷയും ചെയ്യാവുന്നതാണ്.
-പരീക്ഷ രണ്ടു ഘട്ടങ്ങളായി നടക്കും.
-ഒന്നാം ഘട്ടം-
-ഒന്നാം ഘട്ടം ഓൺലൈൻ പരീക്ഷയാണ്. വീട്ടിലിരുന്ന് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ ഉപയോഗിച്ച് ഈ പരീക്ഷ യിൽ പങ്കെടുക്കാം.50 ചോദ്യങ്ങൾക്ക് തന്നിരിക്കുന്ന നാലുത്തരങ്ങളിൽ നിന്ന് ശരിയുത്തരം തെരഞ്ഞെടുക്കുന്ന രീതിയിലായിരിക്കും. ഒന്നാം ഘട്ട പരീക്ഷ.
-രണ്ടാം ഘട്ടം-
-ആദ്യഘട്ടമായ ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം.
- രണ്ടാം ഘട്ടം പരീക്ഷ നിലവിലുള്ള സാഹചര്യത്തിൽ ഓൺലൈനായി (Viva -വാചാപരീക്ഷ) തന്നെ നടക്കും. viva യുടെ തീയതി SMS ആയി ലഭിക്കും.
- 2020-ൽ നടന്ന ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യത നേടിയവർക്കും ഇത്തവണത്തെ രണ്ടാം ഘട്ട പരീക്ഷയിൽ പങ്കെടുക്കാം.
- രണ്ടാം ഘട്ടത്തിൽ ഏറ്റവും മുൻപന്തിയിലെത്തുന്ന 50 പേർക്ക് സ്കോളർഷിപ്പുകൾ ലഭിക്കും. ഒരുലക്ഷം രൂപയ്ക്കുള്ള സ്കോളർഷിപ്പുകളാണ് ലഭിക്കുക.
- ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് (യു. പി. ഹൈസ്കൂൾ ) 10000/രൂപ യും, രണ്ടാം സ്ഥാനക്കാർക്ക് 5000/രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 3000/രൂപയും ലഭിക്കും. കൂടാതെ മുൻപന്തിയിലെത്തുന്ന 20പേർക്ക് 2000/രൂപയും,24പേർക്ക് 1000/രൂപയും സ്കോളർഷിപ്പായി ലഭിക്കും.
പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
- കാസർഗോഡ് , കണ്ണൂർ, വയനാട് , കോഴിക്കോട് ( പി.ടി പ്രഹ്ളാദൻ : 9349999998 )
- മലപ്പുറം, പാലക്കാട്, തൃശ്ശൂർ , എറണാകുളം, ഇടുക്കി, കോട്ടയം ( രതീഷ് മാസ്റ്റർ : 9495089477 )
- ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം (സന്തോഷ് കുമാര്‍.പി : 8606893608)
കൂടുതല്‍ വിവരങ്ങള്‍ക്കും, ടെലിപരീക്ഷാ രജിസ്‌ട്രേഷനും ബന്ധപ്പെടുക
മയിൽപ്പീലി മാസിക
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444
ഇ-മെയിൽ :mayilpeelykerala@gmail.com
ക്ഷേമം നേർന്നുകൊണ്ട്;
സി.കെ.ബാലകൃഷ്ണന്‍,
പരീക്ഷാ സംയോജകന്‍
ഫോൺ 7994400777
ഇ-മെയിൽ :mayilpeelykerala@gmail.com