തിരുവനന്തപുരം / കോഴിക്കോട് : മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന യംഗ്സ്കോളര്‍ പരീക്ഷ 2019 കേരളത്തിൽ രണ്ടു കേന്ദ്രങ്ങളിൽ ഇന്ന് നടന്നു.
തിരുവനന്തപുരത്ത് ഫോർട്ട് ഹൈ സ്‌കൂളിലും കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലും ആയി രണ്ട് കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടന്നത്.
പരീക്ഷയുടെ നടത്തിപ്പിന്റെ രീതികൊണ്ടും ചോദ്യങ്ങളിലെ വൈവിധ്യം കൊണ്ടും കുട്ടികൾക്ക് എല്ലാവര്ക്കും പരീക്ഷ സന്തോഷം നല്‌കുന്നത് തന്നെ യായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു. മാത്രമല്ല ഇക്കുറി പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.
- ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ (യു.പി,ഹൈസ്കൂള്‍ പ്രത്യേകം)
- രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ.
- മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപ വീതവും സ്കോളര്‍ഷിപ്പ് നല്‍കും.കൂടാതെ ആദ്യം വരുന്ന 20 പേര്‍ക്ക് 2000 രൂപ വീതവും, 24 പേര്‍ക്ക് 1000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നല്‍കും.
കടുത്ത ചൂടിനെ നേരിടാനായി പരീക്ഷാഹാളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പരീക്ഷക്ക് ശേഷം മധുരപലഹാരവും വിതരണം ചെയ്തു.
മൂല്യനിർണയം ജൂൺ മാസത്തിൽ തന്നെ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് മയിൽപ്പീലി യംഗ്സ്കോളര്‍ പരീക്ഷ സംയോജകന്‍ സി.കെ.ബാലകൃഷ്ണന്‍ പറഞ്ഞു.
ജൂലൈയിൽ തൃശ്ശിവപേരൂരിൽ നടക്കുന്ന പ്രൗഢോജ്വലമായ സദസിൽ സമ്മാനദാനം നടത്തും. അടുത്ത വർഷത്തെ മയിൽപ്പീലി യംഗ്സ്കോളര്‍ പരീക്ഷ (2020 ) യുടെ രജിസ്‌ട്രേഷൻ 15 മെയ് മുതൽ മയിൽപ്പീലി മാസികയുടെ പ്രചാരമാസത്തോടൊപ്പം തുടങ്ങുമെന്നും സി.കെ.ബാലകൃഷ്ണന്‍ അറിയിച്ചു.
[മയിൽപ്പീലി ന്യൂസ് സർവീസ്]
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക;
മയിൽപ്പീലി യംഗ്സ്കോളര്‍ പരീക്ഷ
മയിൽപ്പീലി മാസിക
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com