എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാര സമർപ്പണം ജൂലൈ 11 ന് തൃശിവപേരൂരിൽ
തൃശൂർ : മയിൽപ്പീലി മാസികയുടെ എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാര സമർപ്പണം ജൂലൈ 11 ന് 5 മണിയ്ക്ക് തൃശൂർ കേരളസാഹിത്യ അക്കാദമി ഹാളിൽ നടക്കും. മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം നേടിയത്. പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്‍കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്….