എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്
കോഴിക്കോട് : മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം നേടിയത്. പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്‍കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വർക്കലക്കടുത്ത് ചെറുന്നിയൂരിൽ ശ്രീനിലയത്തിൽ ഡോ.ജോൺ മാത്യു വിന്റേയും ആശയുടേയും മകളാണ് ആർച്ച….