മയിൽപ്പീലി യംഗ്സ്കോളര്‍ പരീക്ഷ-2019 നടന്നു
തിരുവനന്തപുരം / കോഴിക്കോട് : മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന യംഗ്സ്കോളര്‍ പരീക്ഷ 2019 കേരളത്തിൽ രണ്ടു കേന്ദ്രങ്ങളിൽ ഇന്ന് നടന്നു. തിരുവനന്തപുരത്ത് ഫോർട്ട് ഹൈ സ്‌കൂളിലും കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലും ആയി രണ്ട് കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടന്നത്. പരീക്ഷയുടെ നടത്തിപ്പിന്റെ രീതികൊണ്ടും ചോദ്യങ്ങളിലെ വൈവിധ്യം കൊണ്ടും കുട്ടികൾക്ക് എല്ലാവര്ക്കും പരീക്ഷ സന്തോഷം നല്‌കുന്നത് തന്നെ യായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു. മാത്രമല്ല ഇക്കുറി പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000…