മയിൽപ്പീലിക്കൂട്ടത്തിന് വരകളുടെ വിദ്യയോതി പ്രശസ്ത ചിത്രകാരൻ മദനൻ
കോഴിക്കോട് : മയിൽപ്പീലി മാസികയുടെ മയിൽപ്പീലിക്കൂട്ടം കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരൻ മദനൻ സാറുമായി കോഴിക്കോട് ബീച്ചിൽ അഭിമുഖം നടത്തുന്നു. പഠനത്തോടൊപ്പം ഗൗരവതരമായ അനുബന്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള മിടുക്കരായ കുട്ടികളെ ഉള്‍പ്പെടുത്തി കോഴിക്കോട് കേന്ദ്രമായി ആണ് മയില്‍പ്പീലിക്കൂട്ടം പ്രവര്‍ത്തനം തുടങ്ങിയത്. മയിൽപ്പീലി മാസികയുടെ വരിക്കാരിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ ആണ് മയിൽപ്പീലിക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത് എല്ലാ ജില്ലകള്‍ തോറും 100 സാംസ്കാരിക പ്രവര്‍ത്തകരെ ചേര്‍ത്ത് രൂപീകരിക്കുന്ന മയില്‍പ്പീലി സാംസ്കാരിക സമിതികളുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും ഇത്തരം മയില്‍പ്പീലിക്കൂട്ടങ്ങള്‍ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ ആണ്…