ബഹ്‌റൈൻ ബാലഭാരതിയുടെ ഗോകുലോത്സവം
ബഹ്റൈൻ ബാലഭാരതിയുടെ ആഭിമുഖ്യത്തിൽ ഗോകുലോത്സവം സംഘടിപ്പിച്ചു. ഇരുപതിനങ്ങളിലായി അഞ്ചു യൂണിറ്റുകളിൽ നിന്നായി മുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഗോകുലോത്സവം,പ്രവാസി മനസുകൾക്ക് ഐക്യപ്പെടലിന്റെ വേദികൂടി ആയി. പുതു തലമുറയിലെ പ്രതിഭകൾക്ക് നവ്യാനുഭവവും ഒപ്പം സാംസ്കാരിക അടിത്തറ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ബോധിപ്പിക്കാൻ കഴിഞ്ഞു. 2019 ഫെബ്രുവരി എട്ടാം തീയതി റിഫ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ഗ്രാൻഡ് ഫിനാലെ യോടുകൂടി പരിസമാപിച്ചു. ഗ്രാൻഡ് ഫിനാലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഗോപിനാഥമേനോൻ ഉത്‌ഘാടനം ചെയ്തു. ഗോകുലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്കരസ്ഥമാക്കിയ…