പൈതൃകം തേടി മയിൽപ്പീലിക്കൂട്ടത്തിന്റെ യാത്ര ആറന്മുളയിലേക്ക്.
കോഴിക്കോട് : ഇനി രണ്ടു നാളുകൾ കടമ്മനിട്ടയിലും ആറന്മുളയിലുമുള്ള മയിൽപ്പീലിക്കൂട്ടത്തോടൊപ്പം ചേർന്ന് ഉല്ലാസത്തോടൊപ്പം അറിവിന്റെ ലോകത്തിലേക്ക്. ഈ വർഷത്തെ വേനലവധിക്കാലത്തെ മയിൽപ്പീലിക്കൂട്ടത്തിന്റെ അവസാന യാത്രാപരിപാടി ആണ് ഇന്നും നാളെയും ആയി നടക്കുന്നത്. ആദ്യനാൾ (ഇന്ന് 21 മെയ് ) കടമ്മനിട്ട പടേണിയുടെ ഈറ്റില്ലത്തിൽ. കടമ്മനിട്ട പടയണി ഗ്രാമം ഇന്ന് ഇവർക്ക് ആദിത്യമരുളും . മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ് പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ് കടമ്മനിട്ട കാവിലെ പടയണി. കടമ്മനിട്ട എന്ന പ്രദേശം തന്നെ ദേവീ ക്ഷേത്രത്തിലെ പടയണിയവതരണം…