Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

മയിൽ‌പ്പീലികൂട്ടം

ധന്യാത്മൻ ..!

മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ മയില്‍പ്പീലി ഒരു വ്യത്യസ്ത കാഴ്ചപ്പാടുമായി ആണ് രംഗപ്രവേശനം ചെയ്തത്…..  കുട്ടികൾ സാസ്കാരിക അടിത്തറയിൽ വളർന്നു വരേണ്ടതിന്റെ ആവശ്യം മുൻകൂട്ടി കണ്ട്, അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഇന്ന് മയിൽ‌പ്പീലി മാസിക ആവതെല്ലാം ചെയ്യുന്നു. മയിൽ‌പ്പീലി പ്രവർത്തകരുടെ ദീര്ഘവീക്ഷണത്തിൽ നിന്നും ഉടലെടുത്ത ആശയമാണ് ” മയിൽ‌പ്പീലികൂട്ടം”

പഠനത്തോടൊപ്പം ഗൗരവതരമായ അനുബന്ധപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള മിടുക്കരായ കുട്ടികളെ ഉള്‍പ്പെടുത്തി കോഴിക്കോട് കേന്ദ്രമായി ആണ് മയില്‍പ്പീലിക്കൂട്ടം പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ യോഗത്തില്‍ കേസരി പത്രാധിപര്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

അവധിക്കാലപഠനക്കളരിയുടെ ഭാഗമായി കുട്ടികള്‍ എം.ടി.വാസുദേവന്‍ നായര്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, വിഖ്യാത ചരിത്രകാരന്‍ കെ.കെ.മുഹമ്മദ്. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, യു.കെ.കുമാരന്‍ എന്നിവരെ സന്ദര്‍ശിച്ചു.

എല്ലാ ജില്ലകള്‍ തോറും 100 സാംസ്കാരിക പ്രവര്‍ത്തകരെ ചേര്‍ത്ത് രൂപീകരിക്കുന്ന മയില്‍പ്പീലി സാംസ്കാരിക സമിതികളുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും ഇത്തരം മയില്‍പ്പീലിക്കൂട്ടങ്ങള്‍ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ ആണ് മയിൽ‌പ്പീലി പ്രവർത്തകർ.

കൂടുതൽ വിവരങ്ങൾക്ക്
പ്രഹ്ളാദന്‍.പി.ടി , ഫോൺ – 9349999998 
സന്തോഷ് കുമാര്‍.പി, ഫോൺ – 8606893608 

മയിൽ‌പ്പീലി മാസിക
കേശവസ്മൃതി

പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com

Loading…

Need Help? Chat with us