കുട്ടികളുടെ മാസികയായ മയില്‍പ്പീലിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന യംഗ്സ്കോളര്‍ പരീക്ഷ 2017 -ൽ ആണ് തുടങ്ങിയത്.ആദ്യ വര്‍ഷം തന്നെ ഈ ഓണ്‍ലൈന്‍ പരീക്ഷക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്. 2018 മെയ് മാസം കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ വച്ചും, 2019 ജൂലൈ 11ന് തൃശ്ശിവപേരൂരിൽ സാഹിത്യ അക്കാദമി ഹാളില്‍ വച്ചും,2021 ൽ കോഴിക്കോട് മാതൃഭൂമി ഹാളിലും 2022 കോഴിക്കോട് കേസരി ഭവനിലും , 2023 ൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിലും നടന്ന പ്രൗഢഗംഭീരസദസ്സില്‍ വിജയികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായാണ് സ്കോളര്‍ഷിപ്പ് നല്‍കുക.
- ഒന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ (യു.പി,ഹൈസ്കൂള്‍ പ്രത്യേകം)
- രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 രൂപ (യു.പി,ഹൈസ്കൂള്‍ പ്രത്യേകം)
- മൂന്നാം സ്ഥാനക്കാര്‍ക്ക് 2,000 രൂപ വീതവും (യു.പി,ഹൈസ്കൂള്‍ പ്രത്യേകം) സ്കോളര്‍ഷിപ്പ് നല്‍കും.
- കൂടാതെ ആദ്യം വരുന്ന 80 പേര്‍ക്ക് 1,000 രൂപ വീതവും, സ്കോളര്‍ഷിപ്പ് നല്‍കും.ലഭിക്കും
- കേരളത്തിൽ ഇതുവരെ നൽകി വരുന്നതിൽ ഏറ്റവും വലിയ സംരംഭമാണ് യംഗ്സ്കോളര്‍ പരീക്ഷ.
കേരളത്തിൽ ഇതുവരെ നൽകി വരുന്നതിൽ ഏറ്റവും വലിയ സ്‌കോളർഷിപ്പ് സംരംഭമാണ് യംഗ്സ്കോളര്‍ പരീക്ഷ.
ജാലകം കൈപുസ്തകം (Jalakam – General Knowledge book)
പരീക്ഷയെകുറിച്ച് കൂടുതല്‍ അറിയാനും,മാതൃകാ ചോദ്യങ്ങള്‍ക്കുമായി ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ഇത് ആവശ്യമുളളവര്‍ക്ക് നേരത്തെ മയില്‍പ്പീലി ഓഫീസില്‍ ബുക്ക് ചെയ്യാം. രണ്ടാം ഘട്ട ഓൺലൈൻ പരീക്ഷക്ക് 50 മാര്‍ക്കിന്‍റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളാണുണ്ടാവുക.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഡെമോ പരീക്ഷ ചെയ്ത് പരീശീലിക്കാവുന്നതാണ്. നിന്നും https://bit.ly/3BMTgwr ഈ ലിങ്ക് ഉപയോഗിച്ച് ) മയില്‍പ്പീലി ആപ്പ്ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്;
- കാസർഗോഡ് , കണ്ണൂർ, വയനാട് , കോഴിക്കോട് ( പി.ടി പ്രഹ്ളാദൻ : 9349999998 )
- മലപ്പുറം, പാലക്കാട്, തൃശ്ശൂർ , എറണാകുളം, ഇടുക്കി, ( രതീഷ് മാസ്റ്റർ : 9495089477 )
- കോട്ടയം ,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം (മധു കോട്ട : 89213 80743)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
യങ് സ്കോളർ പരീക്ഷ ഓപ്പറേറ്റിങ് സെന്റർ
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 82816 04030
ഇ-മെയിൽ :mayilpeelykerala@gmail.com
ക്ഷേമം നേർന്നുകൊണ്ട്;
സി.കെ.ബാലകൃഷ്ണന്‍, മുഖ്യ പരീക്ഷാ സംയോജകന്‍ ഫോൺ 7994400777 |
പി സന്തോഷ് കുമാര്‍, പരീക്ഷാ കൺവീനർ ഫോൺ : 8606893608 |