കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണ്……!!
അവരിലാണ് നമ്മുടെ പ്രതീക്ഷ. അവർ നമ്മുടെ നാടിന്റെ പൈതൃകവും , സംസ്കാരവും സംസ്കൃതിയും അറിഞ്ഞു വളരണം. വിനോദത്തിനും വിജ്ഞാനത്തിനുമൊപ്പം സംസ്കാരവും നമ്മുടെ കുട്ടികൾക്ക് ലഭിക്കണം. സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി അവർ വളർന്നു വരണം.
ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയിൽ ഏറെയൊന്നും പ്രാധാന്യം നല്കപ്പെടുന്നില്ല എന്ന കാര്യം ഏവർക്കും അറിവുള്ളത് ആണ്. ആയതിനാൽ ഈ രംഗത്ത് ചിലത് ചെയ്യാനുണ്ടന്ന് മയിപ്പീലി കരുതുന്നു.
സാമൂഹ്യവും സാമ്പത്തീകവുമായ കാരണങ്ങളാൽ അവഗണിക്കപ്പെടുന്ന നിരവധി കുട്ടികൾ നമുക്ക് ചുറ്റും ഉണ്ട്.
പൊതു വിദ്യാലയങ്ങൾ , നാളിതുവരെ പിന്നോക്കമായി നിലനിൽക്കുന്ന കോളനികൾ , അനാഥമന്ദിരങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലുള്ള കുട്ടികൾക്ക് സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിക്കാൻ മയിൽപ്പീലിയുടെ ” അക്ഷരമധുരം ” പദ്ധതിക്ക് കഴിയുന്നു.
ഉദാരമതികളായ വ്യക്തികൾ രണ്ടായിരം രൂപ (2000 രൂപ) നൽകി ഈ പദ്ധതിയുടെ പ്രായോജകർ ആകാം. നിർദ്ദേശിക്കുന്ന സ്ഥാപനത്തിലെ പത്ത് ( 10 ) കുട്ടികൾക്ക് ഒരു വര്ഷം മയിൽപ്പീലി മാസികയും , മയിൽപ്പീലി യങ് സ്കോളർ പരീക്ഷ എഴുതുവാനുമുള്ള അവസരം ലഭിക്കും.
നമ്മുടെ സന്തോഷ വേളകൾ കൂടുതൽ ധന്യമാക്കാൻ അവഗണിക്കപ്പെടുന്ന ബാല്യങ്ങൾക്കായി , പഠിച്ചിറങ്ങിയ വിദ്യാലയങ്ങൾക്ക് ഒരു സമ്മാനം നൽകാൻ “അക്ഷരമധുരം”പദ്ധതിയുടെ ഭാഗമാകാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക ….!!
മയിൽപ്പീലി മാസിക
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com