കോഴിക്കോട് : “ജാലകം” യങ് സ്കോളർഷിപ് പരീക്ഷാസഹായി പ്രൗഡഗംഭീരമായ സദസിൽ പ്രകാശനം ചെയ്തു.കോഴിക്കോട് കേളപ്പജി മന്ദിരത്തിൽ മയിൽപ്പീലി മാനേജിംഗ് എഡിറ്റർ കെ എൻ സജികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ഗോപി പുതുക്കോട് ജാലകം പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷത്തെ യങ് സ്കോളർ വിജയികളിൽ ഒരാളായ പ്രതീക് എം ആദ്യ പ്രതി സ്വീകരിച്ചു.ബാലഗോകുലം
കോഴിക്കോട് മഹാനഗർ അധ്യക്ഷൻ എം കെ പദ്മനാഭൻ , മേഖല സംയോജകരായ പി സന്തോഷ്‌കുമാർ ,പി.ടി പ്രഹ്ലാദൻ തുടങ്ങിയവർ സംബന്ധിച്ചു. ജാലകം എഡിറ്റർ എം.രശ്മി സ്വാഗതവും മയിൽപ്പീലി ചീഫ്എഡിറ്റർ സി.കെ ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.