2023-2024 വർഷത്തെ യങ് സ്കോളർ പരീക്ഷയുടെ ഷെഡ്യൂൾ താഴെ പറയുന്ന വിധം ആയിരിക്കും.
ഒന്നാം ഘട്ടം-19 ഡിസംബർ 2023
കേരളത്തിലെ സ്‌കൂളുകളിൽ നിന്നും എഴുത്തു പരീക്ഷയിലൂടെ ആണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിലായി കുറഞ്ഞത് 5 കുട്ടികളെ വീതം തിരഞ്ഞെടുക്കും.
രണ്ടാം ഘട്ടം – 26 ഡിസംബർ 2023
സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ഡിസംബർ 26-ന് ഉള്ളിൽ ഓൺലൈൻ രജിസ്ട്രേഷന് ഉള്ള ലിങ്ക് അയക്കുന്നതാണ്. സ്‌കൂളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് എല്ലാം ഇതുമായി ബന്ധപ്പെട്ട മെസ്സേജ് അയക്കുന്നതാണ്.
തിരഞ്ഞെടുത്ത എല്ലാ കുട്ടികളും രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് കിട്ടിയാൽ 26-ഡിസംബറിന് ഉള്ളിൽ രജിസ്റ്റർ ചെയ്ത് ഡെമോ എക്സാം ചെയ്ത് പരിശീലിക്കാവുന്നതാണ്. എക്സാം ഷെഡ്യൂൾ ചെയ്തുകൊണ്ടുള്ള അറിയിപ്പ് വാട്സ്ആപ് മുഖേന എല്ലാ കുട്ടികൾക്കും ലഭിക്കുന്നതാണ്. ഉപജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന ഈ ഓൺലൈൻ എക്സാം കഴിഞ്ഞാൽ ഉടൻ തന്നെ കുട്ടികൾക്ക് ലോഗിൻ ചെയ്ത് സർട്ടിഫിക്കേറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മൂന്നാം ഘട്ടം ( 7 ജാനുവരി 2024 ആദ്യ വാരം )
മൂന്നാം ഘട്ടം ഗൂഗിൾ മീറ്റുവഴിയുള്ള വാചിക പരീക്ഷ (viva exam ) ആണ്. മൂന്നാം ഘട്ട വാചിക പരീക്ഷക്ക് മുൻപ് തിരഞ്ഞെടുത്ത കുട്ടികളെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നതാണ്. ഇതിൽ പങ്കെടുത്ത് വിജയിക്കുന്ന കുട്ടികലെ സ്‌കോളർഷിപ്പ് റാങ്ക് ലിസ്റ്റിലേക്ക് ചേർക്കുന്നതാണ്.
നാലാം ഘട്ടം ( ജാനുവരി 2024 രണ്ടാം വാരം)
നാലാം ഘട്ടം യു.പി , ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ആദ്യത്തെ മൂന്നു റാങ്കുകാരെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ളതാണ്. നാലാം ഘട്ടവും ഗൂഗിൾ മീറ്റുവഴിയുള്ള വാചിക പരീക്ഷ (viva exam ) ആണ്. നാലാം ഘട്ട വാചിക പരീക്ഷക്ക് മുൻപ് തിരഞ്ഞെടുത്ത കുട്ടികളെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നതാണ്.
അവാർഡ് ദാനം ജാനുവരി 20-ന് തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്നതാണ്
പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്;
- കാസർഗോഡ് , കണ്ണൂർ, വയനാട് , കോഴിക്കോട് ( പി.ടി പ്രഹ്ളാദൻ : 9349999998 )
- മലപ്പുറം, പാലക്കാട്, തൃശ്ശൂർ , എറണാകുളം, ഇടുക്കി, ( രതീഷ് മാസ്റ്റർ : 9495089477 )
- കോട്ടയം ,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം (മധു കോട്ട : 89213 80743)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
യങ് സ്കോളർ പരീക്ഷ ഓപ്പറേറ്റിങ് സെന്റർ
കേശവസ്മൃതി
പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്-673002
ഫോൺ : +91 495 230 7444, +91 82816 04030
ഇ-മെയിൽ :mayilpeelykerala@gmail.com
ക്ഷേമം നേർന്നുകൊണ്ട്;
സി.കെ.ബാലകൃഷ്ണന്‍, മുഖ്യ പരീക്ഷാ സംയോജകന്‍ ഫോൺ 7994400777 |
പി സന്തോഷ് കുമാര്‍, പരീക്ഷാ കൺവീനർ ഫോൺ : 8606893608 |