പഴശിത്തമ്പുരാൻ
കേരളസിംഹം എന്ന അപൂര്‍വ്വവിശേഷണത്തിനര്‍ഹനായ കേരളവര്‍മ്മ പഴശ്ശിരാജ നമ്മുടെ ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്റെയും വീരേതിഹാസങ്ങള്‍ തുന്നിച്ചേര്‍ത്ത സമുജ്വലവ്യക്തിത്വത്തിന്റെ ഉടമായാണ്. ബ്രിട്ടീഷ് രേഖകളില്‍ പൈച്ചി രാജയെന്നും കെട്ടിയോട്ട് രാജയെന്നുമാണ് അദ്ദേഹം വിശേഷിക്കപ്പെട്ടിരുന്നത്. വടക്കേമലബാറില്‍ കോട്ടയം രാജകുടുംബാംഗമായിരുന്നു പഴശ്ശിരാജ. വരിഞ്ഞുമുറിക്കിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പകല്‍കൊള്ളക്കെതിരെ ആദ്യമായും, അതിതീവ്രമായും പോരാട്ടം നടത്തിയ കേരളവര്‍മ്മ പഴശ്ശിരാജ ജനമനസ്സുകളില്‍ സൃഷ്ടിച്ചത് പിറന്ന നാടിന്റെ വിമോചനം എന്ന മഹത്തായ ആദര്‍ശമായിരുന്നു. പെറ്റമ്മയും, പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് വിശ്വസിച്ച പഴശ്ശിരാജയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആദ്യമായി ഭാരതത്തില്‍ ശക്തമായ കലാപത്തിന്…