Menu
0495 230 7444 , 7994 414 444 KESHAVASMRITHI , PB-600 , CHALAPPURAM POST , KOZHIKKODE

എൻ.എൻ കക്കാട് പുരസ്കാരം

പതിനെട്ടു വയസ്സുവരെയുള്ള എഴുത്തുകാര്‍ക്ക് 2002 മുതല്‍ നല്‍കി വരുന്ന എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം ഈ വിഭാഗത്തിലുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡാണ്. പതിനായിരത്തി ഒന്നു രൂപയും, ശില്പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എന്‍.എന്‍. കക്കാടിനെപ്പറ്റി വിശദമായ പഠനം മലയാളത്തില്‍ നടന്നിട്ടില്ല. വരും തലമുറയ്ക്ക് അദ്ദേഹത്തെകുറിച്ച് കൂടുതല്‍ അറിയാനും സംവദിക്കാനും ഉള്ള ഒരു അവസരം കൂടിയായി മാറുന്നു മയിൽപ്പീലിയുടെ കക്കാട് പുരസ്‌കാര വേദികൾ.

പ്രപഞ്ചത്തിന്റെ താളത്തില്‍ നിന്ന് ഊറ്റം കൊണ്ടാണ് കക്കാട് കവിതകള്‍ എഴുതിയത്. സംഗീത സാന്ദ്ര മായിരുന്നു അദ്ദേഹത്തി ന്റെ കവിതകള്‍. അദ്ദേഹത്തിന്റെ കാവ്യചിന്തയിലെ ലാവണ്യബോധത്തെ മറികടക്കാന്‍ കഴിയുന്ന കവികള്‍ അധികമില്ല. മലയാളകവിതയിൽ ആധുനിക കാഴ്ചപ്പാട് വളർത്തിയതിൽ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി. ആര്‍ഷഭാരത സംസ്കാരത്തെ ഉള്‍ക്കൊണ്ട ഇന്ത്യന്‍ വര്‍ത്തമാനത്തോട് സൗന്ദര്യാത്മകമായി പ്രതികരിച്ചതിലൂടെ കക്കാട് ആധുനികരില്‍ നിന്നും വ്യത്യസ്തനായി.

മലപ്പുറം ജില്ലയിലെ അവിടനല്ലൂരില്‍ 1927 ജൂലായ് 14 ന് ജനിച്ചു. കേരളീയ നമ്പൂതിരി പരമ്പര്യമനുസരിച്ച് സംസ്കൃതവും തന്ത്രവിദ്യയും പഠിച്ചു. നമ്പൂതിരി യോഗക്ഷേമസഭയിലും കമ്മ്യൂണിസ്റ്റ് പര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. കോഴിക്കോട് ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലി നോക്കി. ശലഭഗീതം, 1963, പാതാളത്തിന്‍റെ മുഴക്കം, വജ്രകുണ്ഡലം, പകലറുതിക്കു മുമ്പ്, സഫലമീയാത്ര, തീര്‍ത്ഥാടനം എന്നിവയാണ് പ്രധാന കൃതികള്‍. സഫലമീ യാത്രയ്ക്ക് 1986 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1985 ല്‍ ഓടക്കുഴല്‍ അവാര്‍ഡും 1986 ല്‍ വയലാര്‍ അവാര്‍ഡും അദ്ദെഹത്തിന് ലഭിച്ചു.

കക്കാട് എന്നൊരു കവി ഉണ്ടായിരുന്നുവെന്ന് വരും തലമുറയ്ക്ക് അറിയപ്പെടുന്ന തരത്തിലുള്ള പരിശ്രമങ്ങൾ ആണ് മയിൽ‌പ്പീലി നടത്തുന്നത്. ഞങ്ങളുടെ ഈ യാത്ര സഫലമാവാൻ ഏവരുടേയും അനുഗ്രഹത്തിനായ് പ്രാർഥിക്കുന്നു.

ക്ഷേമം നേർന്നുകൊണ്ട്,

മയിൽ‌പ്പീലി മാസിക

പി.ബി നമ്പർ – 600. ചാലപ്പുറം പിഒ , കോഴിക്കോട്
പിൻ നമ്പർ :673002
ഫോൺ : +91 495 230 7444, +91 7994 414 444
ഇ-മെയിൽ :mayilpeelykerala@gmail.com

Loading…

Need Help? Chat with us